
കിളിമാനൂർ: 63-ാം സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പിന് ജില്ലാതിർത്തിയായ വാഴോട് എം.എൽ.എമാരായ വി.ജോയി,ഒ.എസ്.അംബിക,പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ബാൻഡ് മേളങ്ങളുടെയും ചെണ്ട വാദ്യത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ഗൈഡ് എൻ.എസ്.എസ്,ജെ.ആർ.സി വോളന്റിയർ,കുടുംബശ്രീ പ്രവർത്തകർ,ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവയുടെ സാന്നിദ്ധ്യത്തിൽ വിവിധ കലാകാരമാരുടെ അകമ്പടിയോടെ തട്ടത്തുമല ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്വീകരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളിയുടെ അദ്ധ്യക്ഷതയിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹയർസെക്കൻഡറി ആർ.ഡി.ഡി സുധ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ സിന്ധു, ആറ്റിങ്ങൽ ഡി.ഇ.ഒ ബിന്ദു, തിരുവനന്തപുരം ഡി.ഇ.ഒ ബിജു,കിളിമാനൂർ എ.ഇ.ഒ പ്രദീപ്.ബി.എസ്,വർക്കല എ.ഇ.ഒ സിനി എസ്,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ.ബി.നജീബ്,കിളിമാനൂർ ബി.പി.സി കെ.നവാസ്,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.സലിൽ,ഡി.സ്മിത,ബിജുകുമാർ,സജീർ രാജകുമാരി,ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |