SignIn
Kerala Kaumudi Online
Monday, 29 June 2026 2.14 AM IST

കെ.എം.ഷാജി മനസിന്റെ ചുവരിൽ മോദിയെ ഒട്ടിച്ചയാൾ: എ.എ.റഹിം 

aa

തിരുവനന്തപുരം: മനസിന്റെ ചുവരിൽ വളരെ മുമ്പേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒട്ടിച്ച ആളാണ് മന്ത്രി കെ.എം.ഷാജിയെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം എം.പി. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് പങ്കില്ലെന്ന് ആദ്യമായി ക്ലീൻ ചിറ്റ് നൽകിയ വ്യക്തിയാണ് അദ്ദേഹം. ചെറിയ തുക എറിഞ്ഞുകൊടുത്തിട്ടാണ് തന്റെ പദ്ധതിയിലെ വീടാണെന്ന ബോർഡ് വയ്ക്കാൻ പ്രധാനമന്ത്രി പറയുന്നത്. അത് ആവർത്തിക്കാൻ യു.ഡി.എഫിനും ലീഗിനും എന്ത് രാഷ്ട്രീയ ബാധ്യതയാണുള്ളത്. യു.ഡി.എഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തെ മോദിക്ക് മുന്നിൽ പണയം വയ്ക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ എ.എ.റഹീം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AARAHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA