SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 PM IST

ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു നവീൻ

READ ENGLISH VERSION
dd

വിശ്വസിക്കാനാകുന്നില്ല നവീനേ! പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീയനായ റവന്യു മന്ത്രി കെ. രാജൻ, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പിറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. എന്റെ പിറകിൽ പിങ്ക് ഷർട്ടും മാസ്‌കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റേഴ്സ് നോട്ടിൽ അഭിനന്ദനക്കുറിപ്പ് എഴുതുന്ന മറ്റൊരു ചിത്രവുമുണ്ട്.
എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ...
അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.

(സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പും ചിത്രവും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADM NAVEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA