SignIn
Kerala Kaumudi Online
Sunday, 04 October 2026 1.20 AM IST

അടൂർ പ്രകാശ് പരാതിയുമായി നാളെ ഹൈക്കമാൻഡിന് മുന്നിൽ  #സംഘടിത നീക്കമെന്ന് വിരുദ്ധപക്ഷം

READ ENGLISH VERSION
aa

തിരുവനന്തപുരം: പാർട്ടിയുമായോ മുന്നണിയുമായോ ആലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതി യു.ഡി.എഫ് അടൂർ പ്രകാശ് നാളെ ഹൈക്കമാൻഡിനെ അറിയിക്കും. ഡൽഹിയിലെത്തി കത്തു നൽകുമെന്നാണ് സൂചന. എന്നാൽ, പരിഹാരം നീളുമെന്നാണ് സൂചന.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെയും രാഹുൽ ഗാന്ധിയെയും നേരിൽ കണ്ടേക്കും.

അധികാരത്തിൽ വന്ന നാൾ മുതൽ ഈ രീതിയിലാണ് മുഖ്യമന്ത്രി വി.ഡി.സതശീൻ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. കൂടുതൽ പേർ ഇതേ വിഷയവുമായി ഹൈക്കമാൻഡിനെ സമീപിക്കുമെന്നും ശ്രുതിയുണ്ട്. സർക്കാർ-പാർട്ടി ഏകോപന സമിതി വേണമെന്നാണ് നിലപാട്. സർക്കാരും പാർട്ടിയുമായി ഏകോപനമില്ലെന്ന് കഴിഞ്ഞ രാഷ്ട്രീയ കാര്യ സമിതിയിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വിമർശിച്ചിരുന്നു. അടൂർ പ്രകാശുമായി ദീപാദാസ് മുൻഷി ആശയവിനിമയം നടത്തി.

സംഘടിത നീക്കമെന്നാണ് വി.ഡി.സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അടൂർ പ്രകാശ് പരസ്യ വിമർശനം നടത്തിയതെന്നാണ് ഇവരുടെ വാദം. താൻ സ്വന്തം നിലയിൽ പ്രതികരിച്ചതാണെന്ന അടൂർ പ്രകാശിന്റെ വാദം ഇവർ വിശ്വസിക്കുന്നില്ല. പങ്കില്ലെന്ന കെ.സി.വേണുഗോപാലിന്റെ വാദവും മുഖവിലയ്ക്ക് എടുക്കുന്നില്ല. സർക്കാരിനെ വീഴ്ത്താനുള്ള നീക്കത്തിന്റെ ആദ്യപടിയായിട്ടാണ് ഇവർ ഇതിനെ വിലയിരുത്തുന്നത്. അടൂർ പ്രകാശ് നടത്തിയത് അച്ചടക്കലംഘനാണെന്നാണ് വാദം. ഹൈക്കമാൻഡ് അഭിപ്രായം തേടുമ്പോൾ ഇക്കാര്യം അറിയിക്കും.

ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. പാർട്ടിയിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അത് വലിയ തലത്തിലേക്ക് പോകില്ലെന്നും പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കും എന്നുമായിരുന്നു എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. രാഷ്ട്രീയത്തിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്നും വലിയ ഗൗരവമില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുസ്ലിം ലീഗിന്റെ ആവശ്യം അംഗീകരിച്ചിട്ടും കേരള കോൺഗ്രസിന്റെ ക്യാബിനറ്റ് റാങ്കിൽ തീരുമാനമെടുക്കാത്തതിൽ അതൃപ്തിയുള്ള കേരള കോൺഗ്രസ് നേതാക്കളെ ഒപ്പം ചേർക്കാനും വി.ഡി.സതീശൻ വിരുദ്ധപക്ഷം നീക്കം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA