
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഗാന്ധിജയന്തി ദിനം വരെ ബി.ജെ.പി വിപുലമായ സേവന പ്രവർത്തനം നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. രക്തദാനം, പട്ടികജാതി കോളനികളിൽ മെഡിക്കൽ ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടക്കും. ഒപ്പം പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും നടക്കുകയാണ്. നൂറു ദിനം പൂർത്തിയാക്കിയ മൂന്നാം നരേന്ദ്രമോദി സർക്കാർ വലിയ വികസന പ്രവർത്തനങ്ങളും നിരവധി സംരംഭങ്ങളും നടപ്പിലാക്കുകയാണ്. യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കാൻ തീവ്ര ശ്രമത്തിലാണ് സർക്കാർ. അടിസ്ഥാന വികസന രംഗത്ത് 100 ദിവസംകൊണ്ട് 15 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |