
വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ ചട്ടമുണ്ടാക്കണമെന്ന കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ നിർദ്ദേശം മദ്യക്കമ്പനികളെ സഹായിക്കാനായിരുന്നില്ല. കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നമെന്ന നിലയിൽ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുകയെന്ന കാഴ്ചപ്പാടായിരുന്നു എൽ.ഡി.എഫ് സർക്കാരിന്. യു.ഡി.എഫിന്റെ നയമാകട്ടെ മദ്യക്കമ്പനികൾക്കു വേണ്ടിയുള്ളതാണ്. അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി കള്ള പ്രചാരണം നടത്തുകയാണ്.
-എം.വി.ഗോവിന്ദൻ,സി.പി.എം
സംസ്ഥാന സെക്രട്ടറി
ലഹരിയെ
പ്രോത്സാഹിപ്പിക്കുന്നത്
അംഗീകരിക്കില്ല
ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും ആരിൽ നിന്നും ഉണ്ടാകരുത്. ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നീക്കത്തെയും പൊതുസമൂഹം അംഗീകരിക്കില്ല. ബഡ്ജറ്റ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയ നികുതി ഇളവ് വിവാദമായ സാഹചര്യത്തിൽ, വിഷയം ചർച്ചയ്ക്ക് വിടാൻ മുഖ്യമന്ത്രി കാണിച്ച ആർജ്ജവം പ്രശംസനീയമാണ്. ക്രൈസ്തവ സഭ ആക്ഷേപം ഉന്നയിച്ചിരുന്ന മേഖലകളിൽ ഇതുവരെ മാറ്റം വന്നിട്ടില്ല.
-മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി അതിരൂപതാ
ആർച്ച് ബിഷപ്
സർക്കാരിന്റെ
ഇഷ്ടത്തിന് വിടുന്നു
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് സർക്കാരിന് ഇഷ്ടമുള്ള നയം സ്വീകരിക്കാം. മദ്യവും മയക്കുമരുന്നും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നാണ് സമസ്തയുടെ നിലപാട്. സർക്കാരിനോട് മദ്യനയത്തിൽ നിന്ന് പിന്മാറാൻ പറയാനാവില്ല. മുസ്ലിങ്ങളെയോ മറ്റു മതങ്ങളെയോ നോക്കിയല്ലല്ലൊ സർക്കാർ ഭരിക്കുന്നത്. സർക്കാരിന്റെ നയങ്ങളിൽ എതിർക്കപ്പെടേണ്ടതും അനുകൂലിക്കേണ്ടതുമുണ്ട്.
-ജിഫ്രി മുത്തുക്കോയ തങ്ങൾ,
സമസ്ത അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |