SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

കടൽ ഖനനം: യു.ഡി.എഫിന് ഒപ്പം സമരം ചെയ്യാമെന്ന് ടി.പി.രാമകൃഷ്ണൻ

ldf

തിരുവനന്തപുരം: കടലും വനവും കോർപ്പറേറ്റുകൾക്ക് ഖനനത്തിന് നൽകാനുള്ള കേന്ദ്രനീക്കത്തിനെതിരെ യു.ഡി.എഫുമായി യോജിച്ച് പ്രക്ഷോഭത്തിന് തയ്യാറാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. നിയമസഭയിൽ വി.ഡി.സതീശൻ ഈ ആശയം മുന്നോട്ടു വച്ചതിനെ ഇടതുമുന്നണി സ്വാഗതം ചെയ്യുന്നു. പ്രക്ഷോഭത്തിന് യു.ഡി.എഫ് തയ്യാറായില്ലെങ്കിൽ സ്വന്തം നിലയ്ക്ക് ഇടതുമുന്നണി മുന്നോട്ടു പോകും.

കേന്ദ്ര തീരുമാനം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മത്സ്യ തൊഴിലാളികൾ ഒന്നാകെ കടലിന്റെ സംരക്ഷണത്തിന് മുന്നോട്ടുവന്നിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ മാർ ച്ച് 17ന് രാജ്ഭവനിലേക്കും മറ്റുജില്ലകളിൽ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും മാർച്ച് നടത്തും. ലഹരി, മയക്കു മരുന്ന് മാഫിയയ്ക്കെതിരെ വ്യാപകമായ ബോധവത്കരണം നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA