SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.17 AM IST

'കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്, യഥാർത്ഥ പാർട്ടിക്കാരെ ഇവർ വഞ്ചിക്കുകയാണ്'; മന്ത്രി റിയാസ്

READ ENGLISH VERSION
riyas

പാലക്കാട്: രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിൽ പലരും പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് ഇന്ന് കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ചിറ്റൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോൺഗ്രസിന്റെ അവസ്ഥ ദൗർഭാഗ്യകരമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടർന്ന് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ ശരിയായ അർത്ഥത്തിൽ പോരാട്ടം നയിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. തമ്മിലടി കോൺഗ്രസിൽ പ്രധാന പ്രശ്നമാണ്. ഒപ്പം നിൽക്കുന്ന മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോൺഗസ് നേതൃത്വത്തിലെ പലരും. വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടി കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ നയങ്ങളെ എതിർക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനിൽ ഉൾപ്പെടെ കാണുന്നത്.'- റിയാസ് വ്യക്തമാക്കി.

'കേരളത്തിൽ എൽഡിഎഫിന് തുടര്ഭരണം ലഭിച്ചത് സർക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പ്രകീർത്തിക്കുന്നു. അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം നിൽക്കുകയാണ്. കേരളത്തിലെ പല നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്. ഇത്തരക്കാരെ തിരിച്ചറിയണം. മതനിരപേക്ഷ മനസുള്ള കോൺഗ്രസ് പ്രവർത്തകരെ ഇവർ വഞ്ചിക്കുകയാണ്. കോൺഗ്രസ് പാഠം ഉൾക്കൊണ്ടു മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. പാലസ്തീൻ വിഷയത്തിൽ ഉൾപ്പടെ കോൺഗ്രസിന് അത് സാധിക്കുന്നില്ല. ബിജെപിയുടെ രാഷ്ട്രീയം വളര്ത്താനുള്ള പണിയാണ് ഇന്ത്യയിലെ പല കോൺഗ്രസ് നേതാക്കളും എടുക്കുന്നത്. '- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS, MINISTER MUHAMMAD RIYAS, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA