
തിരുവനന്തപുരം:പി.എം.ശ്രീ നടപ്പാക്കുന്നതിൽ കേരളത്തിൽ മാത്രം കോൺഗ്രസിൽ തർക്കമുണ്ടാകുന്നതിന് കാരണം കമ്മ്യൂണിസ്റ്റ് വിധേയത്വമാണെന്ന് വി.മുരളീധരൻ എം.എൽ.എ.പറഞ്ഞു.വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ടീച്ചേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരിക്കുന്ന കർണാടക,തെലങ്കാന,ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പി.എം.ശ്രീ.നടപ്പാക്കുന്നുണ്ട്.കേരളത്തിൽ മാത്രമാണ് കോൺഗ്രസിന് ആശയക്കുഴപ്പം.
അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ ഇടതുമുന്നണിക്കും കോൺഗ്രസ് മുന്നണിക്കും ഒരേ വിമുഖതയാണെന്നും മുരളീധരൻ പറഞ്ഞു.എൻ.ടി.യു.സംസ്ഥാന അധ്യക്ഷ കെ.സ്മിത അധ്യക്ഷയായി.സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ,എൻ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ, ട്രഷറർ കെ.കെ.രാജേഷ്, സെക്രട്ടറി എ.അരുൺകുമാർ,ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന സെക്രട്ടറി ബി.എസ്. ഭദ്രകുമാർ, എ.വി. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |