SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 AM IST

രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ,​ എംഎൽഎ ആക്രമിച്ചെന്ന് ജില്ലാ പഞ്ചായത്തംഗം

remya-haridass
ടിവി ദൃശ്യങ്ങളിൽ നിന്ന്

തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എ രമ്യഹരിദാസും മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാൽ എം.എൽ.എ ആക്രമിച്ചെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ച് ഇംപ്ലിമെന്റ് ഉദ്യോഗലസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിന്റെ പി.എ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് പ്രാദേശിക കോണഗ്രസ് നേതാക്കൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എം.എൽ.എയും പി.എയും അടക്കം പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനിടെ ആണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REMYA HARIDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA