
പുതിയ ഇ.ഡി വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം. പ്രതിപക്ഷ നേതാവ് സംശുദ്ധനാകണം. അന്വേഷണം പൂർത്തിയാകുന്നത് വരെ മാറി നിൽക്കണം. അഴിമതി ആരോപണമുള്ള ആൾ പ്രതിപക്ഷ നേതാവായി തുടർന്നാൽ സർക്കാരിനെ സഹായിക്കലാകും. പ്രതിപക്ഷ ആരോപണങ്ങളെ എതിർക്കാൻ ശക്തിയാകും. പ്രതിപക്ഷത്തായതിനാൽ ബി.ജെ.പിയെയും അതു ബാധിക്കും. ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായതിനാൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസിന് താത്പര്യമുണ്ടാകും.
വി.മുരളീധരൻ
എം.എൽ.എ
സി.എം.ആർ.എൽ മാസപ്പടി കേസിൽ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ എം.എൽ.എ പദവിയും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവയ്ക്കണം. അഴിമതി ആരോപണത്തിന് വിധേയനായതോടെ പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരാനുള്ള ധാർമ്മികത പിണറായി വിജയനില്ല. സംസ്ഥാന സർക്കാർ പിണറായി വിജയനും മകൾക്കും മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. കേസെടുത്തില്ലെങ്കിൽ ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങും.
പി.കെ.കൃഷ്ണദാസ്
ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം
മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി ഡി.ജി.പിക്ക് കത്ത് നൽകിയ സാഹചര്യത്തിൽ പ്രതിപക്ഷനേതൃ സ്ഥാനം രാജിവയ്ക്കണം. എൽ.ഡി.എഫ് യോഗം വിളിച്ച് പിണറായി വിജയനെ സ്ഥാനത്തു നിന്ന് മാറ്റണം. എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജി മുന്നണി ചോദിച്ചുവാങ്ങണം.
ഷോൺ ജോർജ്.
സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി
മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനാണെന്ന തന്റെ മുൻ നിലപാട് ശരിവയ്ക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. വ്യക്തിപരമായി ഏറെ സന്തോഷമുണ്ട്. മാസപ്പടിക്കെതിരെയുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. മൂന്നുവർഷം മുൻപ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോൾ ഓരോന്നായി തെളിയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് അന്വേഷിക്കണം. സംസ്ഥാന വിജിലൻസിന് സാധിക്കുന്നില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണം.
മാത്യു കുഴൽ നാടൻ
എം.എൽ.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |