
ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയർമാൻ
പാലാ : പാലാ നഗരസഭ വൈസ് ചെയർമാനായി എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗങ്ങളിൽ 14 പേരുടെ വോട്ടാണ് ബിജുവിന് കിട്ടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ ജെ. പനയ്ക്കലിന് 11 വോട്ട് ലഭിച്ചു.
യു.ഡി.എഫ് ഭരണ സമിതിയെ പുറത്താക്കി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള നഗര വികസന മുന്നണി പാലാ നഗരസഭ ഭരണം നേരത്തെ പിടിച്ചിരുന്നു. അന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച 4 വിമത കോൺഗ്രസ് കൗൺസിലർമാരിൽ ഒരാൾക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ബിജു മാത്യൂസിനെ പരിഗണിച്ചതിൽ അതൃപ്തി അറിയിച്ച വിമത കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്തു. മറ്റൊരംഗം രജിത പ്രകാശ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |