
കോഴിക്കോട്: കേരളം കൈവരിച്ച സാമൂഹിക, വികസന നേട്ടങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടു പോകാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സി.കെ.ഗോവിന്ദൻ നായർ, എ.സി. ഷൺമുഖദാസ് അനുസ്മരണവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തു വർഷം മുൻപ് എന്തെല്ലാം നടത്താൻ പാടില്ലാത്ത കാര്യങ്ങൾ കേരളത്തിലുണ്ടായിരുന്നോ ,അതെല്ലാം തിരിച്ചുവരുന്ന സാഹചര്യമാണ് .രാജ്യത്ത് വർഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സംഘപരിവാറും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. ഇതേക്കുറിച്ചോ, കേന്ദ്ര സർക്കാർ കേരളത്തെ ഏതെല്ലാം നിലയ്‌ക്ക് ശ്വാസം മുട്ടിക്കുന്നുണ്ടെന്നോ ഒരക്ഷരം സംസ്ഥാന ബഡ്ജറ്റിലില്ല. അതിദാരിദ്ര്യത്തെപ്പറ്റി പരാമർശമില്ല.ലൈഫ് മിഷൻ ഉപേക്ഷിക്കപ്പെട്ടു.ഒരു മാറ്റം വേണമെന്ന് പൊതുജനം ചിന്തിച്ചതിന്റെ ഭാഗമായാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. ആ മാറ്റം ഏതു രീതിയിലുള്ളതാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |