SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.58 AM IST

പ്രതിപക്ഷനേതാവിന്റെ യാത്ര മുടക്കം: പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

pinarayi

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന് ഡൽഹി വിമാനത്താവളത്തിൽ വിമാനം നഷ്ടമായ സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ.ശ്രീകുമാറിന് സസ്‌പെൻഷൻ. കേരള ഹൗസ് അസിസ്റ്റന്റ് റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ ഉത്തരവിറക്കിയത്. അന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ചിരുന്നു. ശ്രീകുമാറിനോട് ഡൽഹി വിട്ടു പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സി.പി.എം പി.ബി യോഗത്തിന് ശേഷം മടങ്ങവേ ശനിയാഴ്ചയാണ് പിണറായിക്ക് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്ര മുടങ്ങിയത്. ഒരു മണിക്കൂർ മുമ്പേ സ്ഥലത്തെത്തിയിട്ടും, ഏകോപനച്ചുമതലയിലും എയർലൈൻ കമ്പനിയുമായുള്ള ആശയവിനിമയത്തിലും വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA