SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.47 AM IST

കരിമണലിൽ സർക്കാർ തൊടില്ല:കുഞ്ഞാലിക്കുട്ടി

pk-kunhalikutty

തിരുവനന്തപുരം:ആലപ്പുഴ,കൊല്ലം തീരത്തെ കരിമണിൽ ഈ സർക്കാർ തൊടില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു.കരിമണൽ ഖനനം പൊതുമേഖലയ്ക്ക് മാത്രമാണ് നടത്താനാകുക.അത് സ്വകാര്യമേഖലയ്ക്ക് നൽകുമെന്ന് ബഡ്ജറ്റിൽ പറഞ്ഞിട്ടില്ല.

അവിടെ മോണോസൈറ്റ് ക്രാക്കിംഗ് വ്യവസായം സ്വകാര്യ മേഖലയ്ക്ക് നൽകാൻ മുൻ സർക്കാരാണ് തീരുമാനമെടുത്തത്. ആഗോള ടെണ്ടറൊക്കെ വിളിച്ച് ഹൈദരാബാദിലെ ഒരു സ്വകാര്യകമ്പനിയുമായി കരാർ ഒപ്പു വച്ചിട്ടാണ് ഇപ്പോൾ പുതിയ സർക്കാരിനെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ചുകൊണ്ടായിരിക്കും ബഡ്ജറ്റിൽ പറഞ്ഞ ക്രിട്ടിക്കൽ മിനറൽ കോറിഡോർ നടപ്പാക്കുക.അതിനിടയിലാണ് മുൻ സർക്കാർ ഒപ്പു വച്ച സ്വകാര്യ കരാറുമായി മുന്നോട്ട് വരുന്നത്.വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി.നിക്ഷേപത്തിലായാലും വിദ്യാഭ്യാസത്തിലായാലും യാഥാസ്ഥിതിക സമീപനമാണ് ചിലർക്കുള്ളത്. ഒരു തരത്തിലും വികസിപ്പിക്കാൻ അനുവദിക്കാതെ എത്ര നാൾ മുന്നോട്ട് പോകുമെന്നറിയില്ല.അതിൽ നിന്നുള്ള മോചനത്തിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്- മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNHALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA