
കോട്ടയം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം നേതാവ് ഡോ.തോമസ് ഐസക്. കളക്ടറായത് മുതൽ ആക്ഷേപം നേരിട്ട ഉദ്യോഗസ്ഥനാണ് ഗ്യാനേഷ്‌കുമാർ. ഗ്യാനേഷ്കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്ത് പതിബെൽ കമ്പനി എൻജിനീയർ ലീ സീ ബിനിന്റെ ആത്മഹത്യയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. ഇന്ന് വ്യക്തമായ തെളിവുകൾ പതിബെൽ കമ്പനി തരാൻ തയ്യാറായാൽ അന്വേഷണമുണ്ടാകും. അന്ന് ഗ്യാനേഷിനെ സ്ഥലം മാറ്റി, പക്ഷെ ഒരുമാസം കഴിഞ്ഞപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. മുനീറിനെതിരെ അന്ന് പറഞ്ഞതിൽ ഇപ്പോൾ പ്രസക്തിയില്ലെന്നും അതൊക്കെ രാഷ്ട്രീയപരമായ ആക്ഷേപങ്ങളാണെന്നും ഐസക് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |