SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.20 AM IST

കോടിയേരിക്ക് പരാതികളില്ല; പുതിയ എൽ ഡി എഫ് കൺവീനറെ പാർട്ടി തീരുമാനിക്കുമെന്ന് എ വിജയരാഘവൻ

vijayaraghavan

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ മാറ്റം സി പി എം സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് പാർ‌ട്ടി സെക്രട്ടറിയുടെ ചുമതലയുളള എ വിജയരാഘവൻ. എല്ലാക്കാലത്തും ഒരാളല്ലല്ലോയെന്നും കുറച്ച് കാത്തിരുന്നാൽ പാർട്ടി തീരുമാനം അറിയാൻ സാധിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സി എ ജി കണക്ക് മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുടുംബത്തെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ല എന്ന പരാതി കോടിയേരിക്ക് ഇല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. സോളാർ കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A VIJAYARAGHAVAN, KODIYERI BALAKRISHNAN, CPM, BINEESH KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA