SignIn
Kerala Kaumudi Online
Saturday, 11 July 2026 6.55 PM IST

ആക്രിക്കൂമ്പാരത്തിനിടയിൽ അനക്കം; തിരിഞ്ഞുനോക്കിയപ്പോൾ തൊഴിലാളികൾ കണ്ടത് പത്തിവിടർത്തിയ മൂർഖനെ

തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ടുകോണം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിന് പുറകിലെ കുഴിയിൽ ഒരു മൂർഖൻ പാമ്പ് വീണുകിടക്കുന്നു. സ്ഥലത്തെത്തിയ വാവ കണ്ടത് കുഴിയിൽനിന്ന് മുകളിലേക്ക് ഇഴഞ്ഞുവരുന്ന മൂർഖനെയാണ്. ഇതിനിടയിൽ പാമ്പ് വീണ്ടും താഴേക്ക് വീണു. അവിടെ നിന്ന് കയർ ഉപയോഗിച്ചാണ് മൂർഖനെ എടുത്തത്.

snakemaster
മൂർഖൻ പാമ്പ് (screengrab: kaumudy TV)

അപ്പോഴേക്കും അടുത്ത കോൾ എത്തി. വള്ളക്കടവിന് അടുത്ത് ആക്രിസാധനങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്ന സ്ഥലത്ത് ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. പേടിച്ച് തൊഴിലാളികൾ പണി നിർത്തിവച്ചു. പിന്നാലെ വാവയും സംഘവും വള്ളക്കടവിൽ എത്തി. കാണുക, ചട്ട പൊഴിക്കാറായ രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

English Summary

Snake rescuer Vava Suresh faced a challenging day after receiving calls from two locations in Thiruvananthapuram district. He rescued a cobra found trapped in a pit behind a house in Kadambattukonam and later caught another large cobra from a scrap storage area near Vallakkadavu. The episode featured the rescue of two cobras that were close to shedding their skin.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKEMASTER NEW EPISODE, SNAKEMASTER, VAVA SURESH, KING COBRA RESCUE, VAVA SURESH LATEST EPISODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA