SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.32 PM IST

സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം; നടി മഞ്ജു വാര്യർക്ക് പിന്തുണ പ്രഖ്യാപിച്ച് കെ കെ ശൈലജ

READ ENGLISH VERSION
k-k-shailaja
മഞ്ജു വാര്യർ, കെ കെ ശൈലജ

കൊച്ചി: നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നതുൾപ്പെടെയുള്ള സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്കെതിരെ മുതിർന്ന സിപിഎം നേതാവ് കെ കെ ശൈലജ. മഞ്ജുവിനെതിരെ സനൽകുമാർ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേർക്ക് പ്രചോദനമാണ്. മഞ്ജുവിനെതിരെ സനൽകുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.

അതേസമയം, സനൽകുമാർ ശശിധരനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി കേസ് ഫയൽ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനൽകുമാർ ശശിധരൻ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ പറയുന്നു.

English Summary

CPI(M) leader K.K. Shailaja criticized filmmaker Sanal Kumar Sasidharan over his allegations that actor Manju Warrier is being held captive by a sex racket. Shailaja called the allegations a degrading attack. Sasidharan is currently on an indefinite hunger strike in Thiruvananthapuram, demanding a high-level probe into sexual exploitation allegations in the Hema Committee report and the alleged conspiracy behind his case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K K SHAILAJA, MANJU WARRIER, SANAL KUMAR SASIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA