SignIn
Kerala Kaumudi Online
Monday, 20 July 2026 3.35 AM IST

മലയാളി പൊളിയാണ്! ഫൈനലിന് മുൻപ് മെസിക്കായി പുഷ്‌പാഞ്ജലിയും ശത്രുസംഹാര പൂജയും

READ ENGLISH VERSION
lionel-messi
ലയണൽ മെസി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർ‌ജന്റീനയും സ്പെയ്നും തമ്മിലുള്ള ആവേശപ്പോര് തുടങ്ങുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ പോലെ കേരളവും ഫൈനലിന്റെ ആവേശത്തിലാണ്. ലോകകപ്പ് ആരംഭിച്ചതുമുതൽ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രിയടീമുകളുടെയും താരങ്ങളുടെയും ഫ്ലെക്സുകളും മറ്റും സ്ഥാപിച്ചിരുന്നു.

ഇപ്പോഴിതാ അർജന്റീന സൂപ്പർതാരം ലയണൽ മെസിക്കായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയ ആരാധകരുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മെസി ഒരു ലോകകപ്പ് കൂടി ഉയർത്തണമെന്ന പ്രാർത്ഥനയിലാണ് ലക്ഷക്കണക്കിന് ആരാധകർ. പുഷ്‌പാഞ്ജലിയും ശത്രുസംഹാര പൂജയുമാണ് ക്ഷേത്രങ്ങളിൽ നടത്തിയത്. രോഹിണി നക്ഷത്രത്തിലാണ് പൂജ നടത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് ശത്രുസംഹാര പൂജ നടത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഒരു യുവാവ് പങ്കുവച്ചത്. ഇതിന് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

A post shared by SONISH (@pixel.gaze__)


English Summary

Ahead of the World Cup final, football fans in Kerala performed special temple rituals for Argentinian superstar Lionel Messi. Devotees conducted 'Pushpanjali' and 'Shatrusamhara Puja', fervently praying for Messi to secure another World Cup victory. Images and videos of these religious offerings circulated widely on social media, reflecting the state's intense football enthusiasm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, MESSI FANS KERALA, WORLD CUP FINAL, ARGENTINA WORLD CUP, MESSI SPECIAL POOJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA