SignIn
Kerala Kaumudi Online
Monday, 17 August 2026 12.49 AM IST

'ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്' ; വൈറൽ അക്കൗണ്ട് പൂട്ടി മെറ്റ,​ മറുപടിയുമായി 'കുട്ടി സഖാവ് '

kutti-sakhavu-
കുട്ടി സഖാവിന്റെ വീഡിയോയിൽ നിന്ന്

തിരുവനന്തപുരം : ' ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ് .... ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്". ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ 2 മില്യൺ കാഴ്ചക്കാരെ നേടിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയതിനെതിരെ പ്രതിഷേധം ശക്തം. 'കുട്ടി സഖാവ്' മുഹമ്മദ് സിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് മെറ്റ നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ മെറ്റയ്ക്കെതിരെ വിമർശനവുമായി മുഹമ്മദ് സിയാൻ പുതിയ വീഡിയോ പങ്കുവച്ചു. വീഡിയോ മാത്രമേ നിങ്ങൾക്ക് എടുത്തു കളയാൻ കഴിയുകയുള്ളൂവെന്നും ചെങ്കൊടി ചങ്കിനുള്ളിൽ തന്നെ ആണെന്നും കുട്ടികൾ പറയുന്നു.

' ‍ഞങ്ങൾ ഇന്നലെ ഇട്ട വീഡിയോ 20 ലക്ഷം ആളുകൾ കണ്ടു. ഞങ്ങളുടെ പിണറായി സഖാവ് വരെ കമന്റ് ഇട്ടു. ഞങ്ങൾക്കിനി എങ്ങനെയത് തിരിച്ചെടുക്കണമെന്ന് അറിയില്ല. ഞങ്ങൾക്ക് ടെൻഷനില്ല. നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിലെ വീഡിയോ അല്ലേ റിമൂവ് ചെയ്യാൻ കഴിയുകയുളളൂ. ചങ്കിലാണ് ചെങ്കൊടി. അതാ‌ർക്കും മാറ്റാൻ കഴിയില്ലല്ലോ എന്ന് പുതിയ വീഡിയോയിൽ കുട്ടികൾ ചോദിക്കുന്നു.

അതേസമയം മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള ഉള്ളടക്കങ്ങളും നിരവധി അക്കൗണ്ടുകളും പോസ്റ്റുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റുകളും ഇത്തരത്തിൽ കൂട്ടത്തോടെ നീക്കം ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUTTI SAKHAVU, META ACCOUNT BLOCKED, VIRAL ACCOUNT, SOCIAL MEDIA, CONTROVERSY, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA