SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

'സംഘടിത മതഭീകരതയ്‌ക്ക് മുന്നിൽ താങ്കൾ ഭയന്നാൽ വോട്ട് ചെയ്‌ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള‌ളത്'; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സന്ദീപ് വാര്യർ

sandeep

തിരുവനന്തപുരം: ലോക നഴ്‌സ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഹമാസ് നടത്തിയ റോക്ക‌റ്റ് ആക്രമണത്തിൽ ഇടുക്കി സ്വദേശിനിയായ സൗമ്യ മരണപ്പെട്ട വാർത്ത പരാമർശിക്കുന്ന പോസ്‌റ്റിലെ ഭാഗം ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

സൗമ്യയുടെ മരണത്തിന് കാരണമായത് പാലസ്‌തീൻ തീവ്രവാദികളുടെ ആക്രമണത്താലാണെന്നത് പോസ്‌റ്റിൽ മുഖ്യമന്ത്രി പരാമർശിച്ചില്ല, ഇത് മുഖ്യമന്ത്രി മതഭീകരവാദ സംഘടനയുടെ തിട്ടൂരത്തിന് മുന്നിൽ നട്ടെല്ല് വളയ്‌ക്കുന്നതുകൊണ്ടാണെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നു.

ഫേസ്‌ബുക്കിലൂടെ സന്ദീപ് വാര്യർ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ വിട്ടുവീഴ്‌ചയും വിധേയത്വവും കാട്ടുന്ന രാഷ്‌ട്രീയ ഭിക്ഷാംദേഹി മാത്രമാണ് മുഖ്യമന്ത്രിയെന്നും ആരോപിക്കുന്നുണ്ട്.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

മുഖ്യമന്ത്രി , താങ്കൾ ആരെയാണ് ഭയക്കുന്നത് ? സംഘടിത മതഭീകരതയുടെ മുന്നിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഭയന്നാൽ താങ്കളെ വിശ്വസിച്ച് വോട്ട് ചെയ്ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള്ളത് ?

പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുപ്പിൽ താങ്കളെ പിന്തുണച്ച എസ്ഡിപിഐ തരുന്നില്ലേ ?

പിണറായി വിജയൻ രാഷ്ട്രീയ വിയോജിപ്പുള്ള വ്യക്തിയായിരുന്നെങ്കിലും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്ന ആളാണെന്നൊരു തോന്നൽ ഉണ്ടായിരുന്നു. പാലസ്തീൻ തീവ്രവാദികൾ കൊന്നുകളഞ്ഞ നമ്മുടെ പ്രിയ സോദരി സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റ് താങ്കൾ പിൻവലിച്ചതോടെ , ആ തോന്നൽ മാറിക്കിട്ടി.

സംഘടിത ന്യൂനപക്ഷ വോട്ടിനു വേണ്ടി എന്ത് വിട്ടുവീഴ്ചയും വിധേയത്വവും കാണിക്കാൻ തയ്യാറുള്ള വെറുമൊരു രാഷ്ട്രീയ ഭിക്ഷാംദേഹി മാത്രമാണ് താങ്കൾ എന്ന് ബോധ്യപ്പെടുന്നു.

മതഭീകരവാദ ശക്തികളുടെ തിട്ടൂരത്തിനു മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്ന വസ്തുത ജനങ്ങൾക്ക് മനസ്സിലാവുകയാണ് .

മുഖ്യമന്ത്രി , താങ്കൾ ആരെയാണ് ഭയക്കുന്നത് ? സംഘടിത മതഭീകരതയുടെ മുന്നിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ഭയന്നാൽ താങ്കളെ...

Posted by Sandeep.G.Varier on Wednesday, 12 May 2021

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP VARIER, FB, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA