SignIn
Kerala Kaumudi Online
Monday, 05 October 2026 2.51 PM IST

തമിഴ്‌നാടും കർണാടകയും ചതിച്ചു, ഉണ്ടായത് വലിയ വിലവർദ്ധന, മലയാളിയുടെ പോക്കറ്റ് കാലി

notes
പ്രതീകാത്മക ചിത്രം

മലപ്പുറം: തമിഴ്നാട്ടിലേയും കർണാടകയിലേയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ജില്ലയിലെ പച്ചക്കറി വിപണിയിലും പ്രകടമാകുന്നു. തക്കാളി, വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗുണ്ടൽപ്പേട്ട, മേട്ടുപ്പാളയം, ഹൊസൂർ, മൈസൂർ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറിയുടെ അളവ് പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. കടുത്ത വരൾച്ചയിൽ ഉത്പാദനം കുറഞ്ഞതിന് പിന്നാലെ പ്രധാന കൃഷിമേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും തിരിച്ചടിയായി. വിളവെടുപ്പിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചരക്കുകൂലിയിലുണ്ടായ കുതിച്ചുചാട്ടവും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തക്കാളി വില കിലോയ്ക്ക് 55 രൂപയാണ്. ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 22-25 രൂപ എന്നതിൽ നിന്നാണ് വിലയിൽ ഇരട്ടിയോളമുള്ള ഈ വർദ്ധനവ്.

ഉടൻ വില കുറയില്ല

സവാള വില കിലോയ്ക്ക് 58-60 രൂപയാണ്.

മലപ്പുറത്തെ പ്രധാന പച്ചക്കറി ഹോൾസെയിൽ മാർക്കറ്റുകളായ മഞ്ചേരി, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലേക്ക് മഹാരാഷ്ട്ര കഴിഞ്ഞാൽ കർണ്ണാടകയിലെ ചിത്രദുർഗ്ഗ, ബംഗളൂരൂ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സവാള എത്തുന്നത്.

രൂക്ഷമായ വരൾച്ച മൂലം 63,000ത്തോളം ഹെക്ടറിലെ സവാള കൃഷി നശിച്ചതായാണ് കർണ്ണാടക സർക്കാരിന്റെ കണക്ക്.

മഹാരാഷ്ട്രയിൽ ഒക്ടോബർ അവസാനത്തോടെ വിളവെടുപ്പ് സീസൺ ആരംഭിക്കും.

നവംബർ ആദ്യവാരം വരെ വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് മൊത്തകച്ചവടക്കാർ പറയുന്നത്.

പച്ചക്കറി.............വില ( കിലോഗ്രാം)

ചെറിയ ഉള്ളി .......... 120

വെളുത്തുള്ളി ............. 240

ചെറുനാരങ്ങ .......190 200

തക്കാളി .................. 58 60

ബീൻസ് .................. 90

അമര ....................... 95

പയർ ....................... 55 60

കോവയ്ക്ക ................... 65 70

ചേമ്പ്. ചേന............... 45

(മിക്ക ഇനം പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്)

English Summary

Malappuram district is experiencing a significant vegetable price hike due to climate change impacts in Tamil Nadu and Karnataka. Drought followed by heavy rains has severely reduced supply from major markets, halving usual quantities. Prices for staples like tomatoes (Rs 55/kg) and onions (Rs 58-60/kg) have sharply risen. Wholesalers anticipate no significant price drop until early November.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRICE HIKE, KARNATA, TAMILNADU, INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA