
ആലപ്പുഴ: ഔദ്യോഗിക ആവശ്യത്തിനോ ബോധവത്കരണത്തിനോ അല്ലാതെ ഡ്യൂട്ടിക്കിടയിൽ റീൽസ് ചിത്രീകരിക്കുന്നതിന് ഫയർഫോഴ്സിൽ വിലക്ക്. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ നിധിൻ അഗർവാളാണ് ഉത്തരവിറക്കിയത്. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസ് ചിത്രീകരിക്കാൻ പാടില്ല. എന്നാൽ, വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ദുരന്ത നിവാരണ ബോധവത്‌കണത്തിനും റീൽസുകളാകാം.
അടുത്തിടെ ഫയർഫോഴ്സ് ജീവനക്കാർ ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുപയോഗിച്ച് ഓഫീസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ച റീൽസ് പരാതികൾക്ക് ഇടയാക്കിയിരുന്നു. ഇത് സേനയുടെ അച്ചടക്കത്തിനും അന്തസിനും ചേർന്നതല്ലെന്ന വിലയിരുത്തലിലാണ് വിലക്കേർപ്പെടുത്തിയത്. നിർദ്ദേശം ലംഘിച്ചാൽ വകുപ്പുതല നടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |