
തിരുവനന്തപുരം:ബില്ലടയ്ക്കാത്തതിനാൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതോടെ, സംസ്ഥാനത്താകെ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 625 എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു. നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തലും ഇല്ലാതായി.
എ.ഐ ക്യാമറകൾ സ്ഥാപിച്ചതിന് കെൽട്രോണിന് റോഡ് സുരക്ഷാ അതോറിട്ടിയിൽ നിന്ന് 52 കോടി രൂപ കിട്ടാനുണ്ട്. കെൽട്രോൺ ഇന്റർനെറ്റ് ബിൽ അടയ്ക്കായതോടെ സേവനദാതാവായ ജിയോ രണ്ട് ദിവസം മുമ്പ് നെറ്റ് വിച്ഛേദിച്ചു. ഇതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായി.
തുക ആവശ്യപ്പെട്ട് പലതവണ കെൽട്രോൺ റോഡ് സുരക്ഷാ അതോറിട്ടിക്ക് കത്ത് നൽകിയിരുന്നു. പദ്ധതി നടത്തിപ്പിന് കെൽട്രോൺ ഉപകരാർ നൽകിയിട്ടുള്ള കമ്പനി തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 2023 ഏപ്രിലിലാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. പദ്ധതി ആരംഭിച്ച കാലം മുതൽ വിവാദത്തിലായിരുന്നു. നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു
സർക്കാരിന്
കിട്ടിയത് 325 കോടി
232 കോടി രൂപ ചെലവിട്ട പദ്ധതിയിൽ ഇതുവരെ പിഴ ഇനത്തിൽ 325 കോടി രൂപ സർക്കാരിന് കിട്ടി. കെൽട്രോണിന് പ്രതിഫലം നൽകണമെന്ന് ഗതാഗത കമ്മിഷണർ ശുപാർശ ചെയ്തിരുന്നു. എന്നാൽ റോഡ് സുരക്ഷാ കമ്മിഷണർ കരാർ നടത്തിപ്പിൽ വിശദീകരണം ആവശ്യപ്പെട്ട് തുക കൈമാറുന്നത് തടഞ്ഞു.
14 ജില്ലകളിലും കൺട്രോൾ റൂമുകളിൽ ജീവനക്കാരെ നിയോഗിച്ചതും, ഇവരുടെ ശമ്പളവും ഓഫീസ് ചെലവും വഹിക്കേണ്ടതും കെൽട്രോൺ
പിഴ ചുമത്തിയത് സംബന്ധിച്ച വാഹന ഉടമകൾക്ക് കത്തയയ്‌ക്കേണ്ട ചുമതലയും കെൽട്രോണിന്.
വർഷം 25 ലക്ഷം നോട്ടീസ് അയയ്ക്കാനാണ് കരാർ. എന്നാൽ അതിലേറെ അയക്കാറുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |