SignIn
Kerala Kaumudi Online
Friday, 24 July 2026 8.28 AM IST

പേരാവൂരിൽ സ്ഥാനാർത്ഥിയാക്കി തോല്പിച്ച്  സിപിഎം ഒതുക്കിയോ,​ ആദ്യമായി തുറന്നുപറഞ്ഞ് ​  കെകെ ശൈലജ

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ ഏറെ തിളങ്ങിയ നേതാവാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ. എന്നാൽ രണ്ടാം പിണറായ.ി സർക്കാരിൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു.. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലം വിട്ട് പേരാവൂരിൽ മത്സരിച്ച കെ.കെ. ശൈലജ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പേരാവൂരിൽ മത്സരിക്കാനിടയായ സാഹചര്യത്തെ കുറിച്ചും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും തുറന്നു പറയുകയാണ് കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ കെ.കെ.ശൈലജ.

തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ശൈലജ ഒരു മാദ്ധ്യമത്തിന് അഭിമുഖം നൽകുന്നത്. .

kk-shailaja
കെ.കെ.ശൈലജ

മട്ടന്നൂരിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ച തന്നെ പേരാവൂർ സീറ്റ് പിടിച്ചെടുക്കാമെന്ന് പറഞ്ഞ് അവിടെ നിറുത്തി ഒതുക്കി സിപിഎം തോൽപ്പിക്കുകയാിരുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് ശൈലജ പറഞ്ഞു.. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു തീരുമാനം എടുത്തിരുന്നു,​ രണ്ട് ടേം തുടർച്ചായി മത്സരിച്ച ആളുകൾ അതേ മണ്ഡലത്തിൽ മത്സരിക്കേണ്ടതില്ല എന്നായിരുന്നു അത്. എന്നാൽ മണ്ഡലത്തിൽ ആ സ്ഥാനാർത്ഥി നിന്നാലേ ജയിക്കൂ എന്നുണ്ടെങ്കിൽ ടേം നോക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു. എന്റെ കാര്യത്തിലും ഷംസീറിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.

പാർട്ടി തീരുമാനം ഞങ്ങൾ ശിരസാ വഹിക്കുകയായിരുന്നു. എന്നാൽ പാർട്ടി പാനലിൽ ഉണ്ടായിരിക്കണമെന്ന ചർച്ച വരികയും വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. അങ്ങനെ മത്സരിക്കുമ്പോൾ തുടർച്ചയായി മത്സരിച്ച സീറ്റിലല്ല,​. പേരാവൂർ മണ്ഡലം പിടിച്ചെടുക്കേണ്ട സീറ്റാണ്. അങ്ങനെയാണ് അവിടെ മത്സരിച്ചത്. അന്നൊന്നും സി.പി.എമ്മിന് ഇങ്ങനെയൊരു പരാജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മൂന്നാമതും എൽ.ഡി.എഫ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ശൈലജ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ കനത്ത തോൽവിയെ കുറിച്ചും അവർ അഭിമുഖത്തിൽ പ്രതികരിച്ചു..തിരഞ്ഞെടുപ്പിലെ പരാജയം ഏതെങ്കിലും പാർട്ടി സഖാക്കൾ തെറ്റ് ചെയ്തത് കൊണ്ടാണ് എന്നല്ല വിലയിരുത്തുന്നത്. എന്നാൽ പരാജയ കാരണങ്ങൾ പരിശോധിക്കുമ്പോൾ പാർട്ടിയുടെ ഭാഗത്ത് പോരായ്മകളുണ്ട്. അത് തീർച്ചയായും ഞങ്ങൾ പരിശോധിക്കും,​ എന്നാൽ എന്തു കൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം അത് തികച്ചും രാഷ്ട്രീയപരമാണ് എന്നതാണ്. കേരളത്തിൽ ഇടതുപക്ഷം വളരെ ശക്തമായിട്ട് നിൽക്കുകയാണ്. തുടർച്ചയായി രണ്ട് വട്ടം അധികാരത്തിലിരുന്നു. അപ്പോൾ ഇടതുപക്ഷത്തിന് വീണ്ടും ഭരണം കിട്ടുന്നതിൽ അസഹിഷ്ണുത കാണിക്കുന്ന പ്രതിലോമ രാഷ്ട്രീയം ഇവിടെ ഉണ്ട്. കോൺഗ്രസും ബി,​.ജെ,​പിയും കയ്യാളുന്ന രാഷ്ട്രീയമാണത്. എന്തുവില കൊടുത്തും എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക എന്ന ആഗ്രഹം കോൺഗ്രസിനുമുണ്ട് ബി.ജെ.പിക്കുമുണ്ട്. . നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ എതിരാളികളുടെ പ്രധാന മുദ്രാാക്യം,​ പത്ത് വർഷം തുടർച്ചയായി സിപിഎം ഭരിക്കുന്നു. ഇനി സിപിഎം ഭരിക്കേണ്ടതില്ല എന്നായിരുന്നു. അതിനുള്ള കൂട്ടായ്മകളും ഉണ്ടായി എന്നതാണ് യാഥാർത്ഥ്യം. ധാരാളം പണം കോൺഗ്രസും ബി.ജെ.പിയും ഉപയോഗിച്ചു. അതുപോലെ തന്നെ അവർ പരസ്പരം സഹായിച്ചു എന്നതാണ് ഞങ്ങളുടെ വിലയിരുത്തലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK SHAILAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA