SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

ലാപ്ടോപ്പിനെ തണുപ്പിക്കാൻ ചകിരിനാരിൽ പാഡും ബാഗും

READ ENGLISH VERSION
coiro

ആലപ്പുഴ : ലാപ്ടോപ്പിനെ ചൂടിൽ നിന്ന് രക്ഷിക്കാൻ ചകരിനാരിന്റെ കൂളിംഗ് പാഡും ബാഗും വികസിപ്പിച്ച് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്. ഒരു വർഷത്തിലേറെ നീണ്ട ഗവേഷണത്തിൽ വികസിപ്പിച്ചെടുത്ത 'കൊയറോ" ഉത്പന്നങ്ങൾ പേറ്റന്റ് ലഭിച്ചാലുടൻ മാർക്കറ്റിലെത്തും. ചകിരിനാരിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് , കയർവ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് അധിക‌ൃതർ കരുതുന്നത്.

ചകിരിനാര് പ്രത്യേക ബെഡുപോലെ ക്രമീകരിച്ച് പ്രത്യേകതരം തുണിയിൽ പൊതിഞ്ഞാണ് കൂളിംഗ് പാഡിന്റെയും ബാഗിന്റെയും രൂപകൽപ്പന. പ്രവർത്തന സമയത്ത് ലാപ്ടോപ്പിൽ നിന്ന് പ്രവഹിക്കുന്ന ചൂട് വലിച്ചെടുത്ത് പുറന്തള്ളാനും പുറത്തുള്ള തണുത്ത വായുവിനെ ലാപ് ടോപ്പിന്റെ പുറംചട്ടയിലേക്ക് പ്രവഹിപ്പിക്കാനുമുള്ള ചകിരിനാരിന്റെ സ്വാഭാവികശേഷിയിലാണ് കൂളിംഗ് പാഡിന്റെയും ലാപ് ടോപ്പ് ബാഗിന്റെയും പ്രവർത്തനം.

സവിശേഷതകൾ

എയർഫ്ലോ സിസ്റ്റം : ചകിരിനാരുകൾക്കിടയിലൂടെ വായുസഞ്ചാരം സുഗമമായി നടക്കുന്നതിനാൽ ലാപ്‌ടോപ്പിൽ നിന്നുള്ള ചൂട് പുറന്തള്ളാൻ സഹായിക്കും.

പരിസ്ഥിതി സൗഹൃദം: പൂർണമായും പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ മാർഗ്ഗമാണിത്

 ഹീറ്റ് ഡിസിപ്പേഷൻ (ചൂട് പുറത്തേക്ക് തള്ളുക): കയർ മാറ്റിംഗുകൾ ഉപയോഗിക്കുന്നത് ഉപകരണം കൂടുതൽ ചൂടാകാതെ സംരക്ഷിക്കും

ഓരോന്നിനും വില.........₹1800-2200

ഭാരം.....420- 480 ഗ്രാം

'' ലാപ് ടോപ് പോലുള്ള ഉപകരണങ്ങൾ അമിതമായി ചൂടായി മോശം പ്രകടനത്തിനിടയാക്കുന്നത് തടയുന്നതിനൊപ്പം ഏത് സാഹചര്യത്തിലും സുരക്ഷിതമായി ജോലി ചെയ്യാനും പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലൂടെ സംരക്ഷണമൊരുക്കാനും ഇത് പ്രയോജനപ്പെടും. - നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ് മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAPTOP BAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA