SignIn
Kerala Kaumudi Online
Sunday, 06 September 2026 12.58 AM IST

മുല്ലപ്പെരിയാർ 'ഭൂതം' പുറത്ത് ചാടിയിട്ട് അര നൂറ്റാണ്ട്

speech

കൊച്ചി: മദ്ധ്യ കേരളത്തെ ഭീതിയുടെ മുൾമുനയിലാക്കിയ മുല്ലപ്പെരിയാർ 'ഭൂതം' കുടത്തിൽ നിന്ന് ചാടിയിട്ട് 47 വർഷം . മൂവാറ്റുപുഴ എം.എൽ.എയായിരുന്ന പി.സി. ജോസഫ് 1979 ഒക്ടോബർ 23ന് നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയമാണ് ഇരു സംസ്ഥാനങ്ങളിലായി ഇപ്പോഴും കത്തിപ്പടരുന്ന വിവാദത്തിന് തുടക്കം കുറിച്ചത്.

അതേ വർഷം ആഗസ്റ്റ് 11നാണ് ഗുജറാത്തിലെ മാച്ഛു അണക്കെട്ട് തകർന്ന് 25,000ൽപ്പരം ആളുകൾ മരിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചുള്ള പത്രവാർത്തകളാണ് ഇടുക്കിക്കാരനായ പി.സി. ജോസഫിനെ അസ്വസ്ഥനാക്കിയത്.അന്ന് മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ പ്രമേയത്തിന് സഭയിൽ മറുപടി

നൽകി. പിറ്റേ ദിവസം കേന്ദ്ര സർക്കാരിനും തമിഴ്നാട് മുഖ്യമന്ത്രിക്കും സി.എച്ച് എഴുതിയ കത്താണ് കേന്ദ്ര ജല കമ്മിഷന്റെ ഇടപെടലിനും, മുല്ലപ്പെരിയാറിലെ പരമാവധി ജല സംഭരണം 145ൽ നിന്ന് 136 അടിയിലേക്ക് താഴ്‌ത്താനും , അടിയന്തര അറ്റകുറ്റപ്പണികൾക്കും കാരണമായത്..പി.സി.ജോസഫ് (77) നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ്

ചെയർമാനാണ്.

84 വർഷം പഴക്കമുണ്ടായിരുന്ന അണക്കെട്ട് അന്ന് സർവത്ര ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു. 1922, 1924, 1943, 1961 വർഷത്തിലെ മഹാപ്രളയങ്ങളിൽ ദുർബലമായ അണക്കെട്ട് പല ഘട്ടങ്ങളിലായി 545 ടൺ സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്താണ് നിലനിറുത്തിയിരുന്നത്. അന്ന് തുടങ്ങിയ വിവാദങ്ങളും ,പിന്നീടുണ്ടായ കോടതി വ്യവഹാരങ്ങളും അന്തമില്ലാതെ തുടരുന്നതിനിടെ, നേപ്പാളിലെ ദുരന്തം കൂടി വന്നതോടെ മുല്ലപ്പെരിയാറിന്റെ താഴ്വരയിലെ ആശങ്ക പതിന്മടങ്ങ് വർദ്ധിച്ചു..

'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA