അമ്പലപ്പുഴ : കഴിഞ്ഞ രണ്ടുദിവസമായി മത്തിയും പൂവാലന്‍ ചെമ്മീനും കിട്ടിത്തുടങ്ങിയതോടെ പ്രതീക്ഷയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. നീട്ടുവലക്കാര്‍ക്കും ഡിസ്‌കോ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തിയവര്‍ക്കുമാണ് മത്തി ലഭിച്ചത്. തോട്ടപ്പള്ളി ഹാര്‍ബറില്‍ ഇന്നലെ രാവിലെ കിലോയ്ക്ക് 240രൂപയായിരുന്നു മത്തിയുട*!*!*!െ മൊത്തവില. പിന്നീടത് 170 രൂയായി കുറഞ്ഞു.രണ്ട് ലക്ഷം രൂപയുടെ മത്തി ലഭിച്ച നീട്ടുവലക്കാരുണ്ട്.
പൊന്തുവള്ളക്കാര്‍ക്കാണ് പൂവാലന്‍ ചെമ്മീന്‍കിട്ടിയത്. ഇടത്തരം പൂവാലന് കിലോയ്ക്ക് 200 രൂപയായിരുന്നു വില. പല പൊന്തുവള്ളക്കാര്‍ക്കും 10000 മുതല്‍ 20000 രൂപയുടെ പൂവാലന്‍ ചെമ്മീന്‍ കിട്ടി. കഴിഞ്ഞ മാസം ഒമ്പതിന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ മാസം 31ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് തീരത്ത് മത്തി, ചെമ്മീന്‍ ലഭ്യത വര്‍ദ്ധിച്ചത്. ട്രോളിംഗ് നിരോധനകാലയളവാണ് പലമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലം.
എന്നാല്‍ ജില്ലയുടെ തീരങ്ങളില്‍ ചാകര തെളിയാതിരുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിരാശപ്പെടുത്തിയിരുന്നു. ട്രോളിംഗ് നിരോധനം നിലവില്‍ വന്ന ആദ്യ രണ്ട് ദിവസങ്ങളില്‍ ചെറിയതോതില്‍ മിക്ക വള്ളങ്ങള്‍ക്കും മീന്‍ കിട്ടിയിരുന്നു. ചെറിയ നാരന്‍ ചെമ്മീന്‍ കിട്ടിയ വള്ളങ്ങളുമുണ്ട്. നാരന്‍ കിട്ടിയാലാണ് ചെറുകിട ചെമ്മീന്‍ പീലിംഗ് ഷെഡുകള്‍ സജീവമാകുന്നത്.
plenty of fish and wholesale price came down rapidly
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |