SignIn
Kerala Kaumudi Online
Thursday, 16 July 2026 2.13 AM IST

'സുകുമാരൻ നായരെ അങ്ങോട്ടുവിളിച്ചു": അദ്ദേഹം വിളിച്ചപ്പോൾ ബഡ്ജറ്റ് തിരക്കിലായിരുന്നെന്ന് മുഖ്യമന്ത്രി

vds

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തന്നെ വിളിച്ചപ്പോൾ ബഡ്ജറ്റിന്റെ തിരക്കിലായിരുന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിയാണ് ഫോൺ എടുത്തത്. താൻ പിന്നീട് തിരിച്ചുവിളിച്ചു. വളരെ കാര്യമായി സംസാരിച്ചു.

കാണണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ ഉറപ്പായും കാണാമെന്ന് സുകുമാരൻ നായരോട് താൻ പറഞ്ഞതാണ്.പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോയെന്ന് അറിയില്ലെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയൻ ആർ.എസ്.എസ് നേതാക്കളെ ഒളിച്ചുപോയി മാസ്കോട്ട് ഹോട്ടലിൽ കണ്ടത് പോലെയല്ല താൻ കണ്ടത്. കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടു. കാണാൻ സമയം കൊടുത്തു. ജനങ്ങൾ കാണാൻ വരുന്ന സമയത്താണ് അവരും വന്നത്. ഒരു നിവേദനം നൽകുകയും ചെയ്തു. താൻ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കാണാൻ വന്നോട്ടെയെന്ന് ചോദിച്ചാൽ പറ്റില്ലെന്ന് പറയാൻ കഴിയില്ല. അങ്ങനെ പറയുന്നതല്ലേ തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുൻ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണ് എന്നാണ്. അദ്ദേഹത്തിനുള്ള മറുപടി 'ഞാൻ ഒളിച്ചല്ല കണ്ടത്' എന്നാണെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.

 സ​തീ​ശ​ൻ​ ​പ​റ​ഞ്ഞ​ത്​ ​ക​ള്ളം:​ ​ജി.​ ​സു​കു​മാ​ര​ൻ​ ​നാ​യർ

എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ക്ക് ​സ​ന്ദ​ർ​ശ​ന​ ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​ത് ​പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ്ര​തി​ക​രി​ച്ചു.
'​'​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നോ​ടു​ള്ള​ ​എ​ൻ.​എ​സ്.​എ​സ് ​നി​ല​പാ​ടി​ൽ​ ​ഒ​രു​ ​മാ​റ്റ​വു​മി​ല്ല.​ ​ഇ​നി​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ൻ​ ​താ​ത്പ​ര്യ​മി​ല്ല.​ ​സ​തീ​ശ​നെ​ ​കാ​ണാ​ൻ​ ​അ​ല്ല​ ​അ​നു​വാ​ദം​ ​ചോ​ദി​ച്ച​ത്.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​നാ​ണ്.​ ​ഒ​രു​ ​വോ​ട്ട​ർ​ ​ആ​ണ് ​ഞാ​ൻ.​ ​പ്ര​മു​ഖ​ ​സം​ഘ​ട​ന​യു​ടെ​ ​നേ​താ​വെ​ന്ന​ ​പ​രി​ഗ​ണ​ന​യും​ ​ഉ​ണ്ടാ​യി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന​യാ​ൾ​ ​കാ​ണി​ക്കേ​ണ്ട​ ​മ​ര്യാ​ദ​ക​ൾ​ ​പാ​ലി​ച്ചി​ല്ല.​"​"​ ​ആ​രു​ടെ​ ​മു​ന്നി​ലും​ ​പി​ച്ച​ച്ച​ട്ടി​യു​മാ​യി​ ​പോ​യി​ട്ടി​ല്ലെ​ന്നും​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.
സ​ന്ദ​ർ​ശ​ന​ ​അ​നു​മ​തി​ ​തേ​ടി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യെ​ ​വി​ളി​ച്ചി​രു​ന്നു.​ ​ആ​റു​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ണ് ​തി​രി​ച്ചു​വി​ളി​ച്ച​ത്.​ ​ഒ​രാ​ഴ്ച​ ​ക​ഴി​ഞ്ഞ് ​വീ​ണ്ടും​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​വി​ളി​ച്ചു.​ ​പി​ന്നീ​ട് ​എ​റ​ണാ​കു​ള​ത്ത് ​വ​ച്ച് ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​മെ​ന്ന് ​പ​റ​ഞ്ഞെ​ങ്കി​ലും​ ​അ​വി​ടെ​വ​ച്ച് ​കാ​ണേ​ണ്ട​ ​കാ​ര്യ​മ​ല്ലെ​ന്ന് ​അ​റി​യി​ച്ചു.​ ​അ​തി​നു​ശേ​ഷം​ ​യാ​തൊ​രു​ ​കോ​ൺ​ടാ​ക്‌​ടു​മി​ല്ല.​ ​ഇ​തു​പോ​ലെ​ ​ഒ​രു​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ൻ.​എ​സ്.​എ​സി​നോ​ട് ​പെ​രു​മാ​റി​യി​ട്ടി​ല്ല.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഫോ​ൺ​ ​വി​ളി​ച്ചാ​ൽ​ ​എ​ടു​ക്കു​മാ​യി​രു​ന്നു.​ ​തി​ര​ക്കു​ണ്ടെ​ങ്കി​ൽ​ ​തി​രി​ച്ചു​ ​വി​ളി​ക്കു​മാ​യി​രു​ന്നെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

​ സു​രേ​ഷ് ​ഗോ​പി​ ​ആ​ദ്യം​ ​'​അ​മ്മ​"​ ​ശു​ദ്ധീ​ക​രി​ക്ക​ട്ടെ
സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​അ​ഭി​പ്രാ​യ​ത്തി​നു​ ​പി​ന്നി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മാ​ണ് ​നി​ഴ​ലി​ക്കു​ന്ന​ത്.​ ​ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ക്കൂ​ടി​ ​ഈ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം​ ​നേ​ടാ​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.​ 2015​ ​അ​രു​വി​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​ന​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​എ​ൻ.​എ​സ്.​എ​സ് ​ബ​ഡ്ജ​റ്റ് ​യോ​ഗ​ത്തി​ലേ​ക്ക് ​വ​ലി​ഞ്ഞു​ക​യ​റി​ ​വ​ന്ന​തി​ന് ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്താ​ൻ​ ​അ​നു​വാ​ദം​ ​ന​ൽ​കി.​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​വ​രു​ന്ന​തി​ന്റെ​ ​ത​ലേ​ദി​വ​സ​മാ​ണ് ​പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ​അ​നു​മ​തി​ ​ചോ​ദി​ച്ച​ത്.​ ​മ​ന്നം​ ​സ​മാ​ധി​ ​ക്ഷേ​ത്രം​ ​പോ​ലെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​സ്ഥ​ല​മാ​ണ്.​ ​അ​വി​ടെ​ ​നാ​യ​യെ​ ​ക​യ​റ്റി​ ​മ​ണ​പ്പി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​സു​രേ​ഷ് ​ഗോ​പി​ ​ആ​ദ്യം​ ​'​അ​മ്മ​"​ ​എ​ന്ന​ ​സം​ഘ​ട​ന​ ​ശു​ദ്ധീ​ക​രി​ക്ക​ട്ടെ.​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ര്യാ​ദ​യാ​ണെ​ന്നും​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA