ഇടുക്കി: മുഖ്യമന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും പരസ്യമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. വി ഡി സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി. ആളെക്കൂട്ടി സെക്രട്ടറിയേറ്റിലേയ്ക്ക് വരാൻ മടിക്കില്ല. ഷിബു ബേബി ജോണിന്റെ പിതാവിന് നല്ല പേരുണ്ട്. അതുവച്ച് ഉമ്മാക്കി കാണിക്കാൻ വരരുതെന്നുമായിരുന്നു മണിയുടെ വിമർശനം. റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നുവെന്നാരോപിച്ച് ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷകസംഘം, നഗരംപാറ റേഞ്ച് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്യാദയ്ക്കല്ലെങ്കിൽ ഫോറസ്റ്റുകാർ വഴിയേ നടക്കില്ല. മര്യാദയ്ക്കിരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും. വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണം. വീട്ടിൽ മടങ്ങിവരുമെന്ന് പറഞ്ഞല്ല ഞങ്ങൾ പൊതുപ്രവർത്തനത്തിനിറങ്ങിയത്. 150 വർഷംമുൻപ് വനമായിരുന്നുവെന്നുപറഞ്ഞ് താമസിക്കുന്ന സ്ഥലം പിടിച്ചെടുക്കാൻ വരേണ്ട. വന്നാൽ അവിടെവച്ച് നേരിടുമെന്നായിരുന്നു എം എം മണി ഭീഷണിപ്പെടുത്തിയത്.
Senior CPM leader M.M. Mani publicly criticized the Chief Minister and Forest Minister during a farmers' protest in Idukki. Alleging the Forest Department's encroachment on revenue land, Mani also targeted Opposition Leader V.D. Satheesan. He further threatened forest officials, stating they would face severe consequences if they did not comply.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |