പത്തനംതിട്ട: അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കോന്നി സ്വദേശി മധു (42), തട്ട സ്വദേശി സതീഷ് കുമാർ (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. അടൂരിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിതവേഗത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് വിവരം.
Two people died after two bikes collided in Adoor, Pathanamthitta. The deceased were identified as Madhu (42) from Konni and Satheesh Kumar (42) from Thattayil. The accident occurred last night, and two others were injured and are undergoing treatment. One of the bikes caught fire and was completely destroyed after the collision.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |