SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.29 AM IST

എ.ഐ മാഷ് സിംപിളാണ്, പവർഫുള്ളും; 'ഡിജി ഗുരു' വെർച്വൽ അദ്ധ്യാപകനുമായി ഓപ്പൺ സർവകലാശാല

r

കൊല്ലം: അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ വശത്തുള്ള ബോർഡിൽ പാഠഭാഗത്തിലെ പ്രധാനപ്പെട്ട വിവരം തെളിയും. സംശയങ്ങൾ ഡാഷ് ബോർഡിൽ ശബ്ദസന്ദേശമായി ചോദിക്കാം. പഠിപ്പിക്കുന്ന കാര്യം ഗ്രാഫായോ ചാർട്ടായോ വിശദീകരിക്കാമോ എന്ന് ചോദിച്ചാൽ ഡാഷ് ബോർഡിൽ തെളിയും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം പഠിപ്പിക്കും. വേണമെങ്കിൽ ആ ഭാഷകളിൽ സംശയവും ചോദിക്കാം. ഒരു പരിമിതിയേ ഉള്ളൂ. പാഠഭാഗത്തിന് അപ്പുറത്തേക്ക് പോകില്ല. പാഠഭാഗത്തിന് അപ്പുറമുള്ള സംശയം ചോദിച്ചാൽ സോറി എന്നാകും മറുപടി!.

'ഡിജി ഗുരു' എന്ന് വിളിപ്പേരുള്ള 'വെർച്വൽ അദ്ധ്യാപക'നുമായി നാടോടുമ്പോൾ മുന്നേ ഓടാനുള്ള ശ്രമത്തിലാണ് കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. യഥാർത്ഥ അദ്ധ്യാപകരെ വെല്ലും ഓപ്പൺ സർവകലാശാലയുടെ എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ വെർച്വൽ അദ്ധ്യാപകൻ. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരാവധി വിശദാംശങ്ങൾ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയാണ് വെർച്വൽ ഗുരുവിനെ സജ്ജമാക്കിയത്. സൗജന്യ നിരക്കിലാകും ആദ്യം ഡിജി ഗുരു ക്ളാസെടുക്കുക. പിന്നീട് ഫീസ് ഈടാക്കിയേക്കും. ഓപ്പൺ സർവകലാശാല സൈബർ വിംഗിലെ വെർച്വൽ പ്രൊഡക്ഷൻ വിംഗാണ് സൃഷ്ടിക്ക് പിന്നിൽ.

 ലഭിക്കുക പി.ജി വരെയുള്ള വിഷയങ്ങൾ

ഓപ്പൺ യൂണി. വിദ്യാർത്ഥികളുടെ മൊബൈലിലും ലാപ്‌ടോപ്പിലുമൊക്കെ ഈ അദ്ധ്യാപകൻ സദാസമയം ഉണ്ടാവും. നിലവിൽ ട്രയലാണ് നടക്കുന്നത്. പിന്നാലെ ഓപ്പൺ സർവകലാശാലയിലെ 30 യു.ജി, 14 പി.ജി കോഴ്സുകളുടെ ക്ലാസുകൾ ആപ്പിൽ ലഭിക്കും. ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുള്ള എൽ ഡെസ്ക് ആപ്പിലും സർവകലാശാല വെബ്സൈറ്റിലും ഡിജി ഗുരു വൈകാതെ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA