
തിരുവനന്തപുരം: ആ മഴച്ചിത്രത്തിലെ തോരാക്കണ്ണീര് ഒപ്പാൻ മുഖ്യമന്ത്രി. സെറിബ്രൽ പാൾസിയുടെ പിടിയിൽ അകപ്പെട്ട് ദുരിതത്തിലായ സ്‌നേഹയുടെ കുടുംബത്തെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിൽക്കണ്ടു, സമാശ്വസിപ്പിച്ചു. സ്‌നേഹയുടെ മുത്തശ്ശി സീതാലക്ഷ്മിയെയും സ്‌നേഹയുടെ സഹോദരി ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ജ്യോതിയെയും കണ്ട മുഖ്യമന്ത്രി ഒരു വീടെന്ന ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകി. മഴയിൽ സ്നേഹയെയും ചുമന്ന് അച്ഛൻ മുരുകൻ, റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുനീങ്ങുന്ന ചിത്രത്തോടെയുള്ള വാർത്ത കഴിഞ്ഞമാസം 15നാണ് കേരളകൗമുദി പ്രസിദ്ധീകരിച്ചത്.
വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തിരുവനന്തപുരം പേട്ട മുന്നാമനയ്ക്കൽ ക്ഷേത്രത്തിന് സമീപം വാടക വീട്ടിലാണ് താമസം. വാടകയിനത്തിൽ 7,000 രൂപയും സ്‌നേഹയുടെ ചികിത്സയ്ക്കായി ഏതാണ്ട് 5,000 രൂപയും പ്രതിമാസം വേണം. കിടപ്പുരോഗിയായ സ്‌നേഹയ്ക്ക് കാഴ്ചശക്തിയോ, കേൾവിശക്തിയോ, സംസാരശേഷിയോ ഇല്ല. ഇടതുകണ്ണിന്റെ കാഴ്ച രക്തസമ്മർദ്ദത്താൽ ഞരമ്പ് പൊട്ടിയാണ് നഷ്ടമായത്. ഇടയ്ക്കിടെ അപസ്മാരം വരുമ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. പേട്ട റെയിൽവേപ്പാളത്തിൽ നിന്നുള്ള മലിനജലം ചവിട്ടി വേണം മഴക്കാലത്ത് സ്‌നേഹയെ എടുത്ത് അച്ഛൻ മുരുകന് ആശുപത്രിയിലെത്തിക്കാൻ. 200 മീറ്റർ അകലെയേ ആംബുലൻസ് എത്തൂ. പെയിന്റിംഗ് തൊലാളിയാണ് മുരുകൻ. നേരത്തെ കുടുംബം മുത്തശ്ശി സീതാലക്ഷ്മിയോടൊപ്പം മുഖ്യമന്ത്രിയെ കാണാനും സെക്രട്ടേറിയറ്റിലെത്തി ശ്രമിച്ചു. അന്ന് കാണാനായില്ല.
ഇന്ന് മുഖ്യമന്ത്രി നൽകിയ വാക്കുകൾ വീണ്ടും പ്രതീക്ഷ നൽകുന്നതാണ്.
സീതാലക്ഷ്മി
മുത്തശ്ശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |