SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.38 AM IST

നിർദ്ധനരായ കുട്ടികൾക്ക് കിസുമം സ്കൂളിൽ ആട്ടിൻകുട്ടി ഫ്രീ

READ ENGLISH VERSION
dd

പത്തനംതിട്ട: കിസുമം ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിൽ പഠിച്ചാൽ ആട്ടിൻകുട്ടി ഫ്രീ! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ സ്കൂൾ ആട്ടിൻകുട്ടികളെ നൽകും. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അദ്ധ്യാപകരാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു പെൺ ആട്ടിൻകുട്ടിയെയോ ആടിനെ വാങ്ങാനുള്ള തുകയോ സ്‌കൂളിന് തിരികെ നൽകണമെന്നതാണ് വ്യവസ്ഥ.

ഒന്നാംക്ളാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള നിർദ്ധനരായ കുട്ടികൾക്ക് ആടിനെ നൽകും. 2023ൽ പത്തുപേർക്ക് ആട്ടിൻകുട്ടികളെ നൽകിയാണ് തുടങ്ങിയത്. മൂന്നുവർഷം കൊണ്ട് മുപ്പതോളം കുട്ടികൾക്ക് നൽകി.

അദ്ധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി സാഹചര്യം മനസിലാക്കിയാണ് അർഹതയുള്ള കുട്ടികളെ കണ്ടെത്തുന്നത്. അട്ടത്തോട്, മഞ്ഞത്തോട് ആദിവാസി ഉന്നതികളിൽ നിന്നുള്ള 182 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ഞങ്ങളുണ്ടൊപ്പം;

സ്കൂളിന്റെ വാക്ക്

രക്ഷിതാക്കളെക്കൂടി സ്കൂളിനൊപ്പം ചേ‌ർത്തുനി‌റുത്താനായി ആവിഷ്കരിച്ച 'ഞങ്ങളുണ്ടൊപ്പം" എന്ന പദ്ധതിയുടെ ഭാഗമായി മറ്റ് പ്രവർത്തനങ്ങളും സ്കൂളിലുണ്ട്. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം, സൗജന്യ ഇൻകുബേറ്റർ വിതരണം, രക്ഷിതാക്കൾക്കായി എൽ.ഇ.ഡി ബൾബുകളുടെ നിർമ്മാണ പരിശീലനം തുടങ്ങിയവയിലൂടെ വരുമാനം കണ്ടെത്താൻ ഈ പദ്ധതി സഹായിക്കും.

--------------------

 അദ്ധ്യാപകർ കണ്ടെത്തുന്നതിന് പുറമേ ഇങ്ങോട്ട് ആവശ്യം ഉന്നയിക്കുന്ന കുട്ടികൾക്കും ഇത്തവണ മുതൽ ആടിനെ നൽകുന്നുണ്ട്.

- വിജേഷ്.വി,​

സ്കൂൾ പ്രിൻസിപ്പൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA