നവരാത്രിയി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങാണ് പൂജവയ്‌പ്പ്. ദൈവത്തിനുമുന്നിൽ പൂജയ്‌ക്കുവച്ച പുസ്‌തകങ്ങൾ വിജയദശമി ദിനത്തിൽ തിരികെയെടുത്ത് വിദ്യാരംഭം കുറിക്കുന്നതിലൂടെ അറിവിന്റെ ലോകം കൂടുതൽ മെച്ചപ്പടുമെന്നാണ് വിശ്വാസം. എന്നാൽ, പൂജയ്‌ക്കുവച്ച പുസ്‌തകത്തിലുണ്ടായിരുന്ന ഹോംവർക്ക് ദൈവം ചെയ്‌തുനൽകാഞ്ഞതിൽ പരിഭവം പറയുകയാണ് ഒരു കുരുന്ന്. നിഷ്‌കളങ്കമായ ഈ പ്രതികരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.
വളരെ സന്തോഷത്തോടുകൂടിയാണ് പൂജവച്ചതിനുശേഷം തിരികെകിട്ടിയ പുസ്‌തകവുമായി അവൻ വീട്ടിലേക്കെത്തുന്നത്. പുസ്‌തകം പൊതിഞ്ഞുവച്ചിരുന്ന പേപ്പർ ഇളക്കി മാറ്റിയ ശേഷം പ്രാർത്ഥനയോടെ ഓരോ താളും മറിച്ചുനോക്കുന്നു. താൻ നല്ലതുപോലെ എഴുതിയതുകൊണ്ട് പുസ്‌തകത്തിൽ വെരിഗുഡ് എന്ന് അടയാളപ്പെടുത്തിയത് ദൈവമാണെന്നും അവൻ പറയുന്നുണ്ട്. മറ്റ് ഭാഗത്ത് ഉത്തരം പൂർത്തിയാക്കത്തുകൊണ്ടാണ് മാർക്ക് തരാഞ്ഞതെന്നും അവൻ വിശദീകരിക്കുന്നുണ്ട്. എനിക്കിതൊക്കെ ഇപ്പൊ പഠിച്ച് വലുതാകണമെന്നും മക്കളെഴുതുമ്പോ ബഹളം വയ്‌ക്കരുതെന്നും അവൻ അമ്മയോട് പറയുന്നുണ്ട്. ബഹളം വച്ചാൽ ചീത്ത കുട്ടിയാകുമെന്നും അവൻ അമ്മയെ ഓർമ്മിപ്പിക്കുന്നു.
പഠനത്തെക്കുറിച്ചുള്ള കൊച്ചുകൊച്ചു സങ്കൽപങ്ങൾ അവന്റെ മുഖത്തെ നിഷ്‌കളങ്കഭാവത്തിലൂടെ മിന്നിമറയുന്നതുകണ്ട് കൗതുകപ്പെടുകയാണ് സോഷ്യൽ മീഡിയ. പതിവുപോലെ രസകരമായ കമന്റുകളുമായി നിരവധി പേരാണെത്തുന്നത്. 'പൂജ വച്ചപ്പോൾ പെൻസിൽ വെച്ചില്ലല്ലോ അതല്ലേ ദൈവം ഹോംവർക്ക് ചെയ്യാത്തെ'- എന്നാണ് ഒരാൾ കുറിച്ചത്. ഓരോ കാര്യങ്ങളെയും കുട്ടികളുടെ കാഴ്‌ചപ്പാടിലൂടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന ഈ വീഡിയോ മുതിർന്നവരിലും ചിരി പടർത്തുകയാണ്.
A young child’s innocent complaint that God didn’t do his homework after his books were offered for Navratri puja has gone viral on social media, leaving viewers amused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |