SignIn
Kerala Kaumudi Online
Saturday, 24 October 2026 4.04 PM IST

'ആപ്പിൾ, സാംസംഗ് കമ്പനികൾക്ക് സമാനമായ ഇന്ത്യൻ ബ്രാൻഡ്, തദ്ദേശ നിർമിത സ്‌മാർട്ട് ഫോണുകൾ 2028ഓടെ വിപണിയിലെത്തും'

aswini-vaishnav
അശ്വിനി വൈഷ്‌ണവ്

2028 ഒക്‌ടോബർ 23നകം ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌ത് നിർമിച്ച സ്‌മാർട്ട് ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്‌ണവ്. ആപ്പിൾ, സാംസംഗ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾക്ക് സമാനമായി ഇന്ത്യൻ ബ്രാൻഡുകൾക്കും സ്‌മാർട്ട് ഫോൺ വിപണിയിൽ സ്ഥാനം നേടാനുള്ള ശേഷി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

'മൊബൈൽ ഫോൺ രൂപകൽപ്പന ചെയ്യുന്നത് സങ്കീർണമായ സാങ്കേതിക പ്രവർത്തനമാണ്. റേഡിയോ തരംഗങ്ങൾ സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്ന സംവിധാനങ്ങൾ, ആന്റിന, പ്രൊസസർ, മെമ്മറി, ക്യാമറ, ഡിസ്‌പ്ലേ, വൈദ്യുതി നിയന്ത്രണ സംവിധാനം തുടങ്ങി നിരവധി ഘടകങ്ങൾ ചെറിയൊരു ഉപകരണത്തിനുള്ളിൽ ക്രമീകരിക്കേണ്ടതുണ്ട്. ഫോണിന്റെ ഭാരം, വൈദ്യുതി ഉപയോഗം, പ്രവർത്തനക്ഷമത എന്നിവയും ഒരേസമയം പരിഗണിക്കണം. അതിനാൽ, ഫോൺ നിർമിക്കുന്നതിനൊപ്പം അതിന്റെ അടിസ്ഥാന രൂപകൽപ്പനയും സാങ്കേതികവിദ്യയും രാജ്യത്ത് തന്നെ വികസിപ്പിക്കേണ്ടത് പ്രധാനമാണ്.

മൂന്ന് വർഷം മുമ്പ് ഇന്ത്യൻ സാങ്കേതിക വിദഗ്ദ്ധർക്ക് മൊബൈൽ ഫോണിന്റെ പ്രധാന സർക്യൂട്ട് ബോർഡ് രൂപകൽപ്പന ചെയ്യാനുള്ള വെല്ലുവിളി നൽകിയിരുന്നു. രണ്ട് കമ്പനികൾ ഈ ദൗത്യം ഏറ്റെടുത്തു. അതിലൊരു കമ്പനി വികസിപ്പിച്ച രൂപകൽപ്പന അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാവ് തിരഞ്ഞെടുക്കുകയും ചെയ്‌തു. ആ കമ്പനി രൂപകൽപ്പന ചെയ്‌ത അഞ്ചാം തലമുറയ്‌ക്ക് മുകളിലുള്ള സാങ്കേതിക ശേഷിയുള്ള മൊബൈൽ ഫോൺ നിർമിച്ച് ഉപഭോക്താക്കൾക്ക് കൈമാറി.

കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഇന്ത്യയിൽ മൊബൈൽ ഫോൺ രൂപകൽപ്പനയ്‌ക്കും നിർമാണത്തിനും ആവശ്യമായ സാങ്കേതികശേഷി വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ ശേഷി ഉപയോഗിച്ച് ഇന്ത്യൻ ബ്രാൻഡും രൂപകൽപ്പനയും ബൗദ്ധിക സ്വത്തവകാശവും രാജ്യത്ത് നിലനിർത്തുന്ന ഫോണുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരം ഫോണുകൾ വിപണിയിൽ വലിയ സ്വീകാര്യത നേടും' - അശ്വനി വൈഷ്‌ണവ് പറഞ്ഞു.

English Summary

Union Minister Ashwini Vaishnaw has announced plans to launch smartphones designed and developed in India by October 23, 2028. The initiative aims to strengthen domestic brands by building local expertise in smartphone design, manufacturing and intellectual property, enabling Indian companies to compete with global brands such as Apple and Samsung.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA MADE SMARTPHONES, ASHWINI VAISHNAW SMARTPHONE ANNOUNCEMENT, INDIAN SMARTPHONE BRANDS, SMARTPHONE MANUFACTURING IN INDIA, MADE IN INDIA MOBILE PHONES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE