SignIn
Kerala Kaumudi Online
Saturday, 31 October 2026 3.38 PM IST

ഈ രീതിയിൽ കൃഷി ചെയ്യൂ: ഒരു ചെടിയിൽ നിന്ന് വലിപ്പമുള്ള കിലോക്കണക്കിന് കത്തിരിക്ക ലഭിക്കും

eggplant
പ്രതീകാത്മക ചിത്രം

എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറികളിലൊന്നാണ് കത്തിരിക്ക. വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കത്തിരിക്ക ഉപയോഗിച്ച് തയ്യാറാക്കാം. കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമുള്ള ഒന്നാണിത്. അധികം പരിചരണവും വേണ്ട എന്നാൽ വലിയ ചെലവുമില്ല. ഒരിക്കൽ കത്തിരിക്ക ചെടി പിടിച്ചു കിട്ടിയാൽ രണ്ടുവർഷം വരെ വിളവെടുക്കാം. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ അടുക്കളത്തോട്ടത്തിൽ കത്തിരിക്കയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.

ടെറസിലും പറമ്പിലും എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കുമെങ്കിലും പലപ്പോഴും മികച്ച വിളവ് നേടാനാകാത്തതും ഇനി വിളവ് ലഭിച്ചാൽ തന്നെ അവയ്ക്ക് വലിപ്പം കുറയുന്നതും ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ വലിപ്പമുള്ള കായ്ഫലം ലഭിക്കാനും മികച്ച വിളവ് നേടാനും താഴെ പറയുന്ന രീതിയിൽ കത്തിരിക്ക കൃഷി ചെയ്യാം.

കത്തിരിക്ക കൃഷി

ആദ്യം നല്ല ഗുണനിലവാരമുള്ള വിത്തുകൾ കൃഷിചെയ്യാൻ തിരഞ്ഞെടുക്കണം. ഇനി ഈ വിത്തുകൾ പാകി മുളപ്പിച്ചുവേണം തൈകൾ ഗ്രോബാഗിൽ നടാൻ. അതിനായി ആദ്യം ഒരു ചെടിച്ചട്ടിയിൽ വളക്കൂറുള്ള മണ്ണെടുക്കണം. ഇതിലേയ്ക്ക് ചകിരിച്ചോറും ചാണകപ്പൊടിയും തുല്യ അളവിൽ മണ്ണിലേയ്ക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച മിശ്രിതം ഇട്ടുകൊടുക്കണം. അതിലേയ്ക്ക് വിത്ത് നടാം. വിത്തിന് മുകളിലേയ്ക്ക് വീണ്ടും അൽപ്പം മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ഇളക്കി യോജിപ്പിച്ച മിശ്രിതം ഇട്ടുകൊടുക്കണം. ഇനി അൽപ്പം വെള്ളം കൂടി തളിച്ച് അത്യാവശ്യം സൂര്യപ്രകാശമുള്ള സ്ഥലത്തുവയ്ക്കണം. എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രമിക്കുകയും വേണം.

വിത്തുപാകി അഞ്ചോ ആറോ ദിവസം കഴിയുമ്പോൾ തന്നെ തൈകൾ മുളച്ചുവരും. ഒരു നാലില പരുവമാകുമ്പോൾ വേണം തൈകൾ മാറ്റിനടാൻ. ഇനി മണ്ണിലേയ്ക്ക് ചാണകപ്പൊടിയും കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഈ മണ്ണ് ഗ്രോബാഗിലേയ്ക്ക് ഇട്ടുകൊടുത്ത് അൽപ്പം വെള്ളം തളിച്ച് ഒരു രണ്ടുദിവസം മാറ്റിവയ്ക്കണം. മൂന്നാമത്തെ ദിവസം ഗ്രോബാഗിൽ ചെറിയ കുഴിയെടുത്ത് കത്തിരിക്ക തൈ നട്ടുകൊടുക്കണം. അൽപ്പം വെള്ളം കൂടി ഒഴിച്ച് അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവയ്ക്കണം.

ഇനി ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കമ്പോസ്റ്റ് വളവും വെള്ളവും കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടിയിൽ പൂവിടുമ്പോൾ ജൈവവളം നൽകണം. വഴുതനയ്ക്ക് കൃത്യമായ ഇടവേളകളിൽ വളം നൽകുന്നത് കായ്കളുടെ വലിപ്പം കൂട്ടാൻ സഹായിക്കും. ചെടി വളരുന്നതനുസരിച്ച് 15-20 ദിവസം കൂടുമ്പോൾ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഒഴുച്ചുകൊടുത്താൽ കൂടുതൽ വിളവും വലിപ്പമുള്ള കായ്കളും ലഭിക്കും.

കായ്കൾ ഉണ്ടായിത്തുടങ്ങുമ്പോൾ പൊട്ടാഷ് അടങ്ങിയ വളങ്ങൾ (ചാരം അല്ലെങ്കിൽ ഓർഗാനിക് പൊട്ടാഷ്) നൽകുന്നത് കായ്കൾക്ക് നല്ല വലിപ്പം നൽകാൻ സഹായിക്കും. സൂക്ഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ 'വെജിറ്റബിൾ മിക്സ്' സ്പ്രേ ചെയ്തു കൊടുക്കാം. ചെടിയുടെ ചുവടുഭാഗത്തുണ്ടാകുന്ന ആവശ്യമില്ലാത്ത ശാഖകളും ഉണങ്ങിയ ഇലകളും നീക്കം ചെയ്യുക. ഇത് പ്രധാന ശാഖകളിലേക്ക് കൂടുതൽ പോഷകങ്ങൾ എത്താനും വലിയ കായ്കൾ ഉണ്ടാകാനും സഹായിക്കും.

കത്തിരിക്കയെ ബാധിക്കുന്ന പ്രധാന വില്ലനാണ് തണ്ട് തുരപ്പൻ. അതിനാൽ കേടുവന്ന തണ്ടുകളും കായ്കളും തുടക്കത്തിലേ മുറിച്ചുമാറ്റി നശിപ്പിക്കുക. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ആഴ്ചയിലൊരിക്കൽ തളിക്കുന്നത് കീടങ്ങളെ അകറ്റും. ഈ രീതിയിൽ കൃഷിചെയ്താൽ വലിപ്പമുള്ള കത്തിരിക്കകൾ ലഭിക്കും.

English Summary

This guide outlines methods for successful brinjal cultivation in home gardens to achieve high yields and large fruits. Key steps include selecting quality seeds, preparing nutrient-rich soil with compost and cow dung, and timely transplanting. Regular organic fertilization, especially with fermented groundnut cake and potash, is crucial. Additionally, recommended pest control measures using neem oil-garlic mixture ensure optimal plant health and fruit development.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LARGE EGG PLANT FARMING TIPS, AGRICULTURE TIPS, EGGPLANT GROWING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE