SignIn
Kerala Kaumudi Online
Wednesday, 28 October 2026 9.59 PM IST

അഡ്വഞ്ചർ ടൂറിംഗ് മോട്ടോർ സൈക്കിളുകളുമായി ബെനലി, വില ഞെട്ടിക്കും

benelli

കൊച്ചി: ടി.ആർ.കെ 552, ടി.ആർ.കെ 552എക്സ് അഡ്വഞ്ചർ ടൂറിംഗ് മോട്ടോർ സൈക്കിളുകൾ പുറത്തിറ​ക്കി ബെനലി ഇന്ത്യ . 554 സി.സി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനുള്ള ഇരു മോഡലുകളും 8,500 ആർ.പി.എമ്മിൽ 52 ബി.എച്ച്.പി. കരുത്തും 6,500 ആർ.പി,എമ്മിൽ 49 എൻ.എം.ടോർക്കും നൽകും. ആറ് സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും മികച്ച പ്രകടനവും സുഗമമായ ഗിയർ മാറ്റവും ഉറപ്പാക്കുന്നു. അഞ്ച് ഇഞ്ച് ടി.എഫ്.‌ടി ഡിസ്‌പ്ലേ, ബ്ലൂടൂത്ത്, നാവിഗേഷൻ, ടി ബോക്സ് കണക്റ്റിവിറ്റി, ടയർ പ്രഷർ നിരീക്ഷണ സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ. ദീർഘദൂര യാത്രകളിലെ സൗകര്യത്തിനായി ചൂട് നൽകുന്ന ഹാൻഡിൽ ഗ്രിപ്പുകളും സീറ്റും ക്രമീകരിക്കാവുന്ന ഹാൻഡിൽബാറും അധിക പാഡിംഗിള്ള സീറ്റും 20 ലിറ്റർ ഇന്ധന ടാങ്കുമുണ്ട്.


അധിക സവിശേഷതകൾ

ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, അലുമിനിയം സ്വിംഗ് ആം, 50 മില്ലിമീറ്റർ മാർസോക്കി യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ, പിൻ മോണോ ഷോക്ക്, ഇരട്ട ചാനൽ എ.ബി.എസ്. എന്നിവയും ഇരു മോഡലുകളിലുമുണ്ട്.

ടി.ആർ.കെ 552 റോഡ് യാത്രകൾക്കും ദീർഘദൂര സഞ്ചാരത്തിനും അനുയോജ്യമായ 17 ഇഞ്ച് അലോയ് വീലുകളോടെയാണ് എത്തുന്നത്. 190 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 835 മില്ലിമീറ്റർ സീറ്റ് ഉയരവുമുണ്ട്. ഓഫ്-റോഡ് യാത്രകൾക്ക് അനുയോജ്യമായ ടി.ആർ.കെ 552എക്സിൽ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്പോക്ക് വീലുകളും അഡ്വഞ്ചർ ടയറുകളും 210 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 860 മില്ലിമീറ്റർ സീറ്റ് ഉയരവുമുണ്ട്.

വില

ടി.ആർ.കെ 552

7,22,000 രൂപ


ടി.ആർ.കെ. 552എക്സ്

7,74,000 രൂപ


ടി.ആർ.കെ 552എക്സ് ലിമിറ്റഡ് എഡിഷൻ

7,90,000 രൂപ

ദേശീയപാതയിലും ദുർഘടമായ പാതകളിലൂടെയും സഞ്ചരിക്കാൻ അനുയോജ്യമാണ് ടി.ആർ.കെ മോഡലുകൾ.


വികാസ് ജാബഖ്

മാനേജിംഗ് ഡയറക്ടർ

ബെനലി ഇന്ത്യ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENELLI MOTORCYCLES, BENELLI ADVENTURE BIKES, ADVENTURE TOURING MOTORCYCLES, BENELLI BIKE PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE