'സമൂഹഗാനം വരെ ഞാൻ ഒറ്റയ്‌ക്ക് പാടിയിട്ടുണ്ട്' എന്ന പ്രശസ്‌തമായ സിനിമാ ഡയലോഗ് ജീവിതത്തിലെ പല സന്ദർഭങ്ങളിലും നമ്മൾ കേട്ടിട്ടുണ്ടാകും. ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ ബിന്ദു പണിക്കർ പറയുന്ന ഈ ഡയലോഗിനെ അനുസ്‌മരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തുണിക്കടയിൽ ട്രയൽ റൂമിലെ കണ്ണാടിയിൽ പതിഞ്ഞ സ്വന്തം പ്രതിബിംബങ്ങൾ കണ്ടതിന്റെ കൗതുകത്തിൽ നൃത്തം ചെയ്യുന്ന ഒരു കുരുന്നിന്റേതാണ് വീഡിയോ. 'ഗ്രൂപ്പ് ഡാൻസ് പോലും ഒറ്റയ്‌ക്ക് കളിക്കുന്ന ടീമാണ്' എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ട്രയൽ റൂമിന് ചുറ്റുമുള്ള കണ്ണാടിയിൽ സ്വന്തം പ്രതിബിംബം പലതായി കാണുന്നതാണ് അവളെ അത്ഭുതപ്പെടുത്തുന്നത്. കണ്ണാടിയോട് ചേർന്ന് നിൽക്കുമ്പോൾ ഓരോ രൂപവും പരസ്‌പരം സ്‌പർശിക്കുന്നതുപോലെയാണ് തോന്നുന്നത്. അപ്പോഴേക്കും കുരുന്നിന്റെ കൗതുകം ഇരട്ടിയായി. പിന്നീട് പരസ്‌പരം കൈകോർത്തുനിൽക്കുകയാണെന്ന ഭാവത്തിലാണ് കുരുന്നിന്റെ ഡാൻസ്. ഒരു ഗ്രൂപ് ഡാൻസിന്റെ എഫക്‌ട് തന്നെ കാഴ്‌ചക്കാർക്ക് നൽകാൻ കുരുന്നിന് കഴിയുന്നുണ്ട്.
മിഥുന ദാസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'ഒറ്റയ്ക്ക് സംഘനൃത്തം ചെയ്യുക എന്ന് കേട്ടിട്ടേ ഒള്ളു ഇപ്പൊ കണ്ടു', 'ഒരാളുടെയും സഹായം വേണ്ട ഒറ്റയ്ക്ക് ഞാൻ തിരുവാതിര കളിക്കും പിന്നല്ല', 'അവന്മാർക്ക് ചേഞ്ച് വേണമത്രേ, ചേഞ്ച്… ആ.. ചേഞ്ച് കിട്ടി, ചേഞ്ച് കിട്ടി… ചിക് ചാ ചാ ചാ' ഇങ്ങനെ പോകുന്നു കമന്റുകൾ.
A little girl steals the spotlight as she dances with her multiple reflections in a clothing store’s trial room mirrors. Fascinated by seeing herself appear in different places, she turns a solo dance into a fun group performance. The video is captioned, “She’s the kind who does group dance all by herself!”
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |