ഇതറിഞ്ഞാൽ ഇരട്ടിയായി വിളവെടുക്കാം; വീട്ടിൽ തക്കാളിക്കൃഷി ചെയ്യുമ്പോൾ ഇക്കാര്യം പരീക്ഷിക്കാൻ മറക്കരുത്
1 MIN READ | AUTHOR : Web Desk PUBLISHED: OCTOBER 26, 2026 05:27 PM IST
പ്രതീകാത്മക ചിത്രം
വീട്ടിൽ പച്ചക്കറി നട്ടുവളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കീടശല്യം. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് തക്കാളിച്ചെടിയെ വളരെ പെട്ടെന്നുതന്നെ കീടങ്ങൾ ആക്രമിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രതിസന്ധികളെ മറികടന്നാൽ മികച്ച വിളവ് നൽകാനും തക്കാളിച്ചെടികൾക്ക് കഴിയാറുണ്ട്. ചില കാര്യങ്ങളിൽ കുറച്ചധികം ശ്രദ്ധയും ഇടവിട്ടുള്ള കീടനാശിനി വളങ്ങളും നൽകിയാൽ കീടങ്ങൾ എളുപ്പത്തിൽ നശിക്കും.
ഒരു ലിറ്റർ വെള്ളത്തിൽ അഞ്ച് മില്ലി വേപ്പെണ്ണ, വെളുത്തുള്ളി-കാന്താരി നീര്, സോപ്പ് ലായനി എന്നിവ ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം കീടങ്ങളെ അകറ്റാൻ ഉത്തമമാണ്. ആഴ്‌ചയിൽ ഒരുതവണ വീതം ഈ മിശ്രിതം തക്കാളിച്ചെടിയിൽ തളിക്കണം. വെള്ളീച്ച, ഇലപ്പേൻ തുടങ്ങിയ ചെറുപ്രാണികളെ ഇതിലൂടെ അകറ്റാൻ കഴിയുന്നു.
വെള്ളീച്ചകളെയും ചെറുപ്രാണികളെയും ആകർശിച്ച് നശിപ്പിക്കുന്നതിന് തോട്ടത്തിൽ മഞ്ഞക്കെണികൾ സ്ഥാപിക്കുന്നത് ഗുണം ചെയ്യും. മഞ്ഞക്കെണികൾ ചെടികളുടെ ഉയരത്തിൽ വേണം സ്ഥാപിക്കാൻ.
അടുക്കളത്തോട്ടത്തിൽ ഇടവിളയായി ജമന്തിച്ചെടികൾ നട്ടുവളർത്തുന്നത് കീടങ്ങളെ നശിപ്പിക്കാൻ സഹായിക്കും. തക്കാളിച്ചെടിയുടെ വേരുകളെ നശിപ്പിക്കുന്ന നൂൽപ്പുഴുക്കളെ നശിപ്പിക്കാൻ ജമന്തിച്ചെടികൾക്ക് കഴിയും. കൂടാതെ ജമന്തിപ്പൂക്കളുടെ രൂക്ഷമായ ഗന്ധം മിക്ക കീടങ്ങളെയും അകറ്റിനിർത്തും.
ചെടിയുടെ മുകൾഭാഗത്തുനിന്ന് വെള്ളമൊഴിക്കാതെ ചുവട്ടിൽ മാത്രം നനയ്‌ക്കുക
പലപ്പോഴും മണ്ണിൽനിന്നും ഇലകൾ വഴിയാണ് തക്കാളിച്ചെടിയിലേക്ക് കീടങ്ങൾ പടരുന്നത്. അതിനാൽ, ചെടിയുടെ ചുവട്ടിൽനിന്ന് ഒരടി ഉയരത്തിലുള്ള ഇലകൾ കോതിയൊതുക്കുക.
English Summary
Learn simple home gardening tips to protect tomato plants from pests and boost yields using neem oil spray, yellow traps, marigold plants, and proper watering.
RELATED TOPICS: TOMATO CULTIVATION, TOMATO PLANT CARE, HOME GARDENING, TOMATO PEST CONTROL, TOMATO FARMING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ