തീപ്പെട്ടി കൂടും കാർഡ് ബോർഡ് പെട്ടിയുമെല്ലാം ഉപയോഗിച്ച് ചെറിയ ചെറിയ വാഹനങ്ങൾ നിർമ്മിക്കുന്നത് മിക്ക കുട്ടികളുടെയും ഇഷ്ട വിനോദമാണ്. എന്നാൽ, അടുക്കളയിലെ പാത്രങ്ങൾ ഉപയോഗിച്ച് സൈക്കിൾ നിർമ്മിച്ചാലോ? കേൾക്കുമ്പോൾ അല്‌പം കൗതുകം തോന്നുമല്ലേ? അത്തരമൊരു കാഴ്‌ചയുമായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് ഒരു കൊച്ചുമിടുക്കൻ.
സൈക്കിളിന്റെ ഹാഡിലും, ടയറും, സീറ്റും പെഡലുകളും തുടങ്ങി എല്ലാ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത് പാത്രങ്ങൾ കൊണ്ടുതന്നെ. ചെറിയ രണ്ടു സ്‌പൂണുകൾ ഹാൻഡിലുകളായപ്പോൾ കുക്കറിന്റെ അടപ്പ് പെഡലും വലിയ രണ്ട് പാത്രങ്ങൾ ടയറുകളുമായി. അത്തരത്തിൽ തന്നെയാണ് ഓരോ ഭാഗവും അവതരിപ്പിച്ചിരിക്കുന്നത്.
ആതിരദിലീപ്ദേവൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ രസകരമായ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുന്ന പ്രായത്തിൽ ചുറ്റുമുള്ള വസ്‌തുക്കളിൽനിന്ന് പുതിയ ആശയങ്ങൾ കണ്ടെത്തുന്ന ഈ കൊച്ചുമിടുക്കന്റെ സൃഷ്‌ടി കണ്ട് പലരും കൗതുകപ്പെടുന്നുണ്ട്. നിരവധി പേരാണ് കുട്ടിയുടെ സർഗാത്മകതയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഭാവിയിൽ എഞ്ചിനീയറാകുമെന്നാണ് പലരും ആശംസിക്കുന്നത്. ചിലരാകട്ടെ, ഇതുകണ്ടിട്ട് തങ്ങളുടെ കുട്ടികളും അടുക്കളയിലെ പാത്രങ്ങൾ മുഴുവൻ എടുത്തുകൊണ്ട് പോകുമെന്ന് തമാശയോടെ പറയുന്നുമുണ്ട്.
A young boy has impressed social media by creatively making a miniature bicycle using kitchen utensils. From spoons as handlebars to cooker lids as pedals and pots as wheels, his innovative creation has won praise online, with many predicting a bright future for the little engineer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |