ഫിറ്റ്നെസിൽ പ്രാധാന്യം നൽകുന്ന നിരവധി താരങ്ങളെ നമുക്കറിയാമെങ്കിലും ഗായിക റിമി ടോമി ശരീരഭാരം കുറച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. റിമി ശരീരഭാരം കുറച്ചതെങ്ങനെയെന്നും സ്ഥിരതയോടെ വർക്കൗട്ടും ഡയറ്റും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നും നിരവധി സംശയങ്ങളാണ് ആരാധകർ നിരന്തരം പങ്കുവയ്ക്കുന്നത്. ഇപ്പോൾ വർക്കൗട്ട് ചിത്രത്തിനൊപ്പം തന്റെ ഫിറ്റ്നെസ് കാഴ്ചപ്പാടുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റിമി.
ശരീരഭാരം കുറയ്ക്കുക എന്നത് മാത്രം ലക്ഷ്യമാക്കാതെ കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിമി പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. എട്ടുവർഷമായി തന്റെ ശരീരഭാരത്തിൽ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ തുടരുകയാണെന്നും ജീവിതത്തിലെ തിരക്കുകളും യാത്രകളും കാരണം ചെറിയ മാറ്റങ്ങൾ വളരെ സ്വാഭാവികമാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. വെയിംഗ് മെഷീനിലെ അക്കങ്ങൾ മാത്ര നോക്കി ഫിറ്റ്‌നസ് വിലയിരുത്തുന്നത് ശരിയല്ലെന്നും താരം വ്യക്തമാക്കുന്നു.
തിരക്കേറിയ സംഗീത പരിപാടികൾ, യാത്രകൾ, വ്യായാമത്തിലെ ഇടവേളകൾ എന്നിവ ശരീരഭാരത്തിൽ ചെറിയ മാറ്റങ്ങളുണ്ടാക്കാറുണ്ടെങ്കിലും വീണ്ടും പഴയ ദിനചര്യയിലേക്ക് മടങ്ങിയെത്തി അത് പഴയതുപോലെ തന്നെ ക്രമീകരിക്കുകയാണ് തന്റെ പതിവെന്നും റിമി പറയുന്നു. ഓരോ ദിവസവും കൂടുതൽ മെലിഞ്ഞുവരികയാണെന്ന കമന്റുകൾ ധാരാളം കാണാറുണ്ടെന്നും എന്നാൽ താൻ ബോധപൂർവം തടി കുറയ്ക്കാൻ ശ്രമിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.
സ്ട്രെംഗ്ത് ട്രെയിനിംഗ് ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനൊപ്പം പേശീബലം വർദ്ധിക്കും. അതിനാൽ വെയിംഗ് മെഷീനിലെ കണക്ക് കൂടുന്നത് കൊഴുപ്പ് കൂടുന്നതായി കണക്കാക്കാനാകില്ല. മെലിഞ്ഞിരിക്കുകയോ വെയിംഗ് മെഷീനിൽ കുറഞ്ഞ സംഖ്യ കാണിക്കുകയോ എന്നതിലുപരി കരുത്ത് വർദ്ധിപ്പിക്കുക, പേശികളെ സംരക്ഷിക്കുക, സ്റ്റാമിന മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് റിമി വിശദീകരിക്കുന്നു. പ്രത്യേകിച്ച് 40 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് സ്ട്രെംഗ്ത് ട്രെയിനിംഗ് വളരെ പ്രധാനമാണെന്നും താരം ഓർമപ്പെടുത്തുന്നു.
Singer Rimi Tomy has shared her fitness philosophy, emphasizing strength and overall health over weight loss. She says her weight has remained relatively stable for eight years, despite occasional fluctuations caused by travel and busy schedules. Rimi highlights the importance of strength training, muscle preservation, and stamina, particularly for women over 40, reminding fans that fitness is about more than numbers on a weighing scale.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |