SignIn
Kerala Kaumudi Online
Sunday, 25 October 2026 3.16 PM IST

ഇനി എത്ര കായ്ക്കാത്ത നാരകവും കുലകുത്തി കായ്ക്കും: ഇതൊന്ന് പരീക്ഷിക്കൂ

lemon-tree
പ്രതീകാത്മക ചിത്രം

കയ്പ്പാണെങ്കിലും എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് നാരങ്ങ. നാരങ്ങാവെള്ളത്തിനും അച്ചാറിടാനും സലാഡിനും ചില ഭക്ഷണപദാർഥങ്ങൾക്ക് രുചികൂട്ടാനും ഇതുവേണം. അന്യ സംസ്ഥാനങ്ങളിൽ നിന്നുവരുന്ന നാരങ്ങ വലിയ വില കൊടുത്ത് വാങ്ങിയാണ് സാധാരണ നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ വില കൂടുന്നത് കാരണം ഇന്ന് പല വീടുകളിലും ഒരു നാരകമെങ്കിലുമുണ്ടാകും.

വീട്ടിലെ ടെറസിലും പറമ്പിലും നാരകം എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കും. എന്നാൽ പരിചരിക്കുന്നതിനനുസരിച്ച് നാരകം കായ്ക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി. എന്നാൽ ഇനി അതുവേണ്ട. നാരകം നിറയെ കായ്ക്കാനും ഗുണവും ആരോഗ്യവുമുള്ള ഫലം ലഭിക്കാനും ചില ലളിതമായ പൊടിക്കൈകളുണ്ട്. അവ പരിചയപ്പെടാം.

വളം നിർബന്ധം

നാരകത്തിന്റെ വേഗത്തിലുള്ള വളർച്ചയ്ക്കും കായ് ഫലം ഇരട്ടിയാക്കാനും വളം അതും ജൈവവളം നിർബന്ധമാണ്. വളം കുറഞ്ഞാൽ നാരകത്തിന്റെ വളർച്ചയും കുറയും കായ്ഫലവും കുറയും. അതിനാൽ ചാണകപ്പൊടി, പച്ചക്കറിയുടേ വേസ്റ്റ്, കോഴിവളം തുടങ്ങിയവ നാരകത്തിന്റെ ചുവട്ടിൽ മണ്ണിളക്കിയതിന് ശേഷം ഇട്ടുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പഴത്തിന്റെ തൊലിയാണ് മറ്റൊരു പ്രധാനപ്പെട്ട വളം. ഇതും ചെറുതായി മുറിച്ച് നാരക ചെടിയുടെ തണ്ടിൽ മുട്ടാത്തവിധം ഇട്ടുകൊടുക്കണം. മുട്ടത്തോടും മികച്ച വളമാണ്.

പോട്ടിംഗ് മിക്സ്

ചെടികൾ ചട്ടിയിൽ അല്ലെങ്കിൽ ഗ്രോ ബാഗുകളിൽ വളർത്തുമ്പോൾ വളമായി ഉപയോഗിക്കുന്ന പ്രത്യേക മിശ്രിതമാണ് പോട്ടിംഗ് മിക്സ്. മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും ചേർത്താണ് ഇതുണ്ടാക്കുന്നത്. കമ്പോസ്റ്റ് വളം ഇട്ടുകൊടുത്തതിന് ശേഷം അതിന്റെ മുകളിൽവേണം പോട്ടിംഗ് മിക്സ് ഇട്ടുകൊടുക്കാൻ.

മികച്ച വിളവിന് സൂത്രവളം

നാരകം കുലകുത്തി കായ്ക്കാൻ സഹായിക്കുന്ന ഒരു സൂത്രവളം പരിചയപ്പെടാം. ഇതിനായി ആദ്യം ഒരു സ്‌പൂൺ കാപ്പിപ്പൊടി അരലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം രണ്ടോ മൂന്നോ ദിവസം അടച്ചുവയ്ക്കണം. ഇനി ഇത് നാരക ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് ചെടിയുടെ ആരോഗ്യത്തിനും മികച്ച വിളവിനും നല്ലതാണ്. നാരകച്ചെടികൾക്ക് വളരാനും പച്ചപ്പുള്ള ഇലകൾ ഉണ്ടാകാനും വലിയ അളവിൽ നൈട്രജൻ ആവശ്യമാണ്.

കാപ്പിപ്പൊടിയിൽ നൈട്രജൻ ധാരാളമായി അടങ്ങിയിരിക്കുന്നു. നാരകത്തിന് അല്പം അമ്ലഗുണമുള്ള മണ്ണാണ് കൂടുതൽ അനുയോജ്യം. കാപ്പിപ്പൊടി മണ്ണിന്റെ പിഎച്ച് മൂല്യം നാരകത്തിന് വളരാൻ പാകത്തിൽ ക്രമീകരിക്കാൻ സഹായിക്കും. കാപ്പിയുടെ രൂക്ഷമായ മണം ഉറുമ്പുകൾ, ചിലതരം പുഴുക്കൾ, മറ്റ് കീടങ്ങൾ എന്നിവ നാരകത്തിന്റെ ചുവട്ടിൽ വരുന്നത് തടയും.

English Summary

To enhance fruiting in homegrown lemon trees, experts recommend consistent application of organic fertilizers such as cow dung, vegetable waste, and fruit peels. A crucial tip involves applying a solution of one spoon coffee powder steeped in half a liter of water for several days. This provides vital nitrogen, optimizes soil pH, and helps deter pests, ensuring better yields.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEMON TREE FRUITING TIPS, LEMON TREE CARE, LEMON TREE AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE