SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.35 PM IST

ഇത് വെറും ജിമിക്കി കമ്മലല്ല; ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കമ്മലുകൾ ദുബായിൽ

-jhumkas
ജിമിക്കി കമ്മൽ

ലോകത്തെ വിലകൂടിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. അതിനാൽത്തന്നെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് അന്തസിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി കാണുന്നു. എന്നാൽ ഭീമാകാരമായ സ്വർണ ജിമിക്കി കമ്മലിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ദുബായിലാണ് ജോയ് ആലുക്കാസ് ജൂവലറി ഇത്തരമൊരു ജിമിക്കി നിർമ്മിച്ചത്. കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലുതുമായ സ്വർണക്കമ്മലുകൾ എന്ന ഗിന്നസ് ബഹുമതിയാണ് ഈ ആഭരണം സ്വന്തമാക്കിയത്.

'ആയിരം മയിലുകൾ' എന്ന് അർത്ഥം വരുന്ന 'മയൂര സഹസ്ര' എന്ന് പേരിട്ടിരിക്കുന്ന ഈ 22കാരറ്റ് സ്വർണക്കമ്മലുകൾക്ക് ആകെ 16.614 കിലോഗ്രാം തൂക്കമുണ്ട്. ദുബായ് ഗോൾഡ് ഡിസ്‌ട്രിക്റ്റിലെ ചടങ്ങിൽ യുഎഇ സാമ്പത്തിക - വിനോദസഞ്ചാര മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറിയാണ് ഈ ജിമിക്കികൾ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ കൂറ്റൻ കമ്മലുകളുടെ നിർമ്മിതിക്ക് മാസങ്ങളെടുത്തെന്നാണ് റിപ്പോർട്ട്.

55 വിദഗ്ധരായ കരകൗശലത്തൊഴിലാളികൾ ചേർന്ന് 5,​840 മണിക്കൂർ എടുത്താണ് പൂർത്തിയാക്കിയത്. മയിലുകളിൽ നിന്നും ദക്ഷിണേഷ്യൻ വധൂവരന്മാരും സ്ത്രീകളും ധരിക്കാറുള്ള പരമ്പരാഗത മണി ആകൃതിയിലുള്ള ജിമിക്കികളിൽ നിന്നുമാണ് ഇതിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 12ന് തന്നെ ഇതിന്റെ ഔദ്യോഗിക ഗിന്നസ് റെക്കോർഡ് സ്ഥിരീകരണം ജോയ് ആലുക്കാസിന് ലഭിച്ചിരുന്നു.

English Summary

Joyalukkas Jewellery has created the world's largest and heaviest handmade gold earrings in Dubai, earning a Guinness World Records title. Named Mayura Sahasra, meaning “a thousand peacocks,” the 22-carat gold jhumkas weigh a total of 16.614 kg.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS GOLD EARRINGS, ​WORLDS LARGEST GOLD EARRINGS, ​DUBAI GUINNESS WORLD RECORD, ​MAYURA SAHASRA GOLD JHUMKAS, ​JOYALUKKAS GUINNESS RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE