SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.28 PM IST

ആൺ പപ്പായയെ പെണ്ണാക്കി മാറ്റാം; നല്ല കനവും വലിപ്പവുമുള്ള പപ്പായ കുട്ടയിൽ നിറയ്ക്കാൻ പാകത്തിന് കിട്ടും

pappaya
പപ്പായ

മിക്കവർക്കും ഇഷ്ടമുള്ള, ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ആൺ, പെൺ എന്നിങ്ങനെ രണ്ടുതരം പപ്പായ ചെടിയുണ്ട്. സാധാരണയായി ആൺ പപ്പായയെ മിക്കവരും വെട്ടിക്കളയുകയാണ് പതിവ്. എന്നാൽ ആൺ പപ്പായയെ പെണ്ണാക്കി മാറ്റി നല്ല കനവും വലിപ്പവുമുള്ള ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

ആൺ പപ്പായയുടെ തണ്ട് ഗ്രാഫ്‌റ്റ് ചെയ്താണ് പെൺ പപ്പായയാക്കി മാറ്റുന്നത്. കുലകളായി ധാരാളം പൂക്കളുണ്ടാകുന്നതാണ് ആൺ പപ്പായ. ആൺ പപ്പായ ചെടിയുടെ മുകളിലായി മീഡിയം തരത്തിൽ കനമുള്ള ഭാഗത്താണ് ഗ്രാഫ്റ്റ് ചെയ്യേണ്ടത്. ഇതിനായി ആദ്യം ഒരു പെൺ പപ്പായയുടെ ഒരു തണ്ട് എടുക്കണം. ഈ തണ്ട് ആൺ പപ്പായ ചെടിയുടെ തണ്ടുകളുടെ വലിപ്പത്തിന് സമാനമായിരിക്കണം. പകുതിക്കുവച്ചാണ് തണ്ട് മുറിച്ചെടുക്കേണ്ടത്. ശേഷം ഇലകൾ മുഴുവൻ കളയണം.

ആൺ പപ്പായ ചെടിയുടെ മുകൾ ഭാഗം മുറിച്ചുകളയണം. ഈ ഭാഗത്തെ ഇലകളും പൂർണമായി നീക്കണം. നല്ല മൂർച്ചയുള്ള അണുവിമുക്തമാക്കിയ കത്തിയാണ് ഉപയോഗിക്കേണ്ടത്. ഇനി മുകൾ ഭാഗം മുറിച്ചുകളയുമ്പോൾ വട്ടത്തിൽ ദ്വാരമുള്ള തണ്ട് ബാക്കിയാവും. ഇവിടെ കത്തി നടുവിലായിവച്ച് ചെറുതായി മുറിക്കാം. പെൺ തണ്ട് അകത്തുവയ്ക്കാൻ പാകത്തിന് ഈ ദ്വാരം വലുതാക്കണം. ഇനി പെൺതണ്ട് വശങ്ങളിലായി ചീകി ആൺ പപ്പായ തണ്ടിൽ വയ്ക്കാൻ പാകത്തിനാക്കണം. മുറിച്ച പെൺ തണ്ട് ആൺ പപ്പായയുടെ ഉള്ളിലാക്കി പാകത്തിന് വയ്ക്കണം. ഇനി ഈ ഭാഗത്ത് ഗ്രാഫ്ടിംഗ് ടേപ്പുകൊണ്ട് നല്ല മുറുക്കി കെട്ടിവയ്ക്കണം. ഒരുമാസം കഴിഞ്ഞ് മാത്രമേ കെട്ടഴിക്കാൻ പാടുള്ളൂ. മുകളിലായി ഒരു പ്ളാസ്റ്റിക് കവറിട്ട് മൂടി അധികം മുറുക്കാതെ കെട്ടി വയ്ക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം അധികം വെയിലേൽക്കാതെ നോക്കണം.

English Summary

Male papaya plants, usually discarded, can be transformed into fruit-bearing females through grafting. The technique involves attaching a prepared female papaya stem onto the male plant's stem. After a month of healing with careful tending, the grafted plant will produce large, heavy fruits, effectively utilizing these plants.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAPAYA GRAFTING, PAPAYA, MALE PAPAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE