SignIn
Kerala Kaumudi Online
Friday, 30 October 2026 6.04 PM IST

57-ാം വയസിലും യുവത്വത്തിന്റെ തിളക്കം; മധുബാലയുടെ സൗന്ദര്യരഹസ്യം മലയാളികളുടെ അടുക്കളയിലുണ്ട്

-madhubala
മധുബാല

മോഹൻലാൽ ചിത്രം യോദ്ധയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നായികയാണ് മധുബാല. വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങളൊന്നും താരത്തിനില്ല. ഈ 57-ാം വയസിലും തിളക്കവും യുവത്വം തുളുമ്പുന്ന ചർമ്മവുമാണ് താരത്തിന്. നടിയുടെ ഈ സൗന്ദര്യ രഹസ്യം അറിയാൻ ആഗ്രഹിക്കാത്ത ആരാധകരില്ല. അടുത്തിടെ കണ്ടന്റ് ക്രിയേറ്റർ പ്രാചി ശർമ്മയുടെ അഭിമുഖത്തിൽ മധുബാല തന്റെ ഭക്ഷ​ണക്രമത്തെയും ആരോഗ്യരീതികളെയും കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

'എനിക്ക് വ്യക്തിപരമായി ഗുണം ചെയ്ത ശീലങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്. ഞാൻ പ്രഭാതഭക്ഷണം കഴിക്കാറില്ല. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ ഈ രീതിയാണ് എനിക്ക് അനുയോജ്യം. കറുവപ്പട്ടയും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്ത പാനീയത്തോടെയാണ് ഞാൻ പ്രഭാതം തുടങ്ങുന്നത്.

ഈ വെള്ളം തണുപ്പിച്ച് നാരങ്ങാനീരും അൽപം തേനും ചേ‌ർക്കുന്നു. അതിനുശേഷം ബദാം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യും. പിന്നീട് പഴങ്ങൾ (ഏത്തപ്പഴം)​ കഴിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണം കഴിക്കും. എല്ലാവരും നെയ്യ് കഴിച്ചാൽ തടിവയ്ക്കുമെന്ന് പറയുന്നു. എന്നാൽ ഞാൻ ദിവസവും രണ്ടോ മൂന്നോ സ്പൂൺ നെയ്യ് കഴിക്കാറുണ്ട്. എനിക്കത് വളരെ ഇഷ്ടമാണ്. എന്റെ ഉച്ചഭക്ഷണത്തിൽ സാധാരണയായി രണ്ട് ചപ്പാത്തിയും ഇഷ്ടമുള്ള പച്ചക്കറികളും ഒരു കപ്പ് തൈരും ഉൾപ്പെടുന്നു. ഇതാണ് എന്റെ താലി'- നടി വ്യക്തമാക്കി.

English Summary

Actress Madhubala, who won Malayali audiences’ hearts with her role in the Malayalam film Yodha, has shared details of her diet and health routine in an interview with content creator Prachi Sharma. At 57, the actress follows a routine that includes a cinnamon and ginger drink with lemon and honey, almonds, exercise and fruits.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHUBALA BEAUTY SECRETS, MADHUBALA DIET PLAN, MADHUBALA FITNESS ROUTINE, MADHUBALA SKIN CARE, YODHA ACTRESS MADHUBALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE