SignIn
Kerala Kaumudi Online
Friday, 30 October 2026 6.04 PM IST

220 വോൾട്ട് ഷോക്കടിപ്പിക്കും; അറബിക്കടലിൽ പുതിയയിനം മത്സ്യത്തെ കണ്ടെത്തി

tetranarcus-ramannamurthy
പ്രതീകാത്മക ചിത്രം

കണ്ടാൽ പാവമെന്ന് തോന്നുമെങ്കിലും തൊട്ടാൽ 220 വോൾട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന വീരൻ. ഭൂമിശാസ്ത്ര മന്ത്രാലയം 'ഡീപ് ഓഷ്യൻ മിഷൻ" പദ്ധതിയുടെ ഭാഗമായ ഗവേഷണത്തിൽ തെക്കുകിഴക്കൻ അറബിക്കടലിൽ കണ്ടെത്തിയ ഇലക്‌ട്രിക് റേ മത്സ്യമാണിത്. ഇവയ്‌ക്ക് 'ടെട്രേുനാർസി രാമനമൂർത്തി" എന്നു പേരിട്ടതായി സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ അറിയിച്ചു.

വൈദ്യുതി പ്രവഹിപ്പിക്കാൻ ശേഷിയുള്ള 'ടെട്രോനാർസി" ജെനുസിൽപ്പെട്ട മീനുകളെ ആദ്യമായാണ് ഉപഭൂഖണ്ഡത്തിലെ കടലിൽ കണ്ടെത്തുന്നത്. ഉരുണ്ട് കട്ടിയുള്ള ശരീരവും ചെറിയ വാലുമുള്ള കുഞ്ഞൻ മത്സ്യങ്ങളാണിവ. ഇന്ത്യയുടെ ആഴക്കടൽ ആവാസവ്യവസ്ഥകളിലെ ഇതുവരെ അറിയപ്പെടാത്ത ജൈവവൈവിദ്ധ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് കണ്ടെത്തലെന്ന് സുവോളിക്കൽ സർവേ അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര ടാക്‌സോണമി (വർഗീകരണ ശാസ്ത്ര) ജേണലായ 'സൂടാക്സ" യിൽ ഈ കണ്ടെത്തലിനെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ഡീപ് ഓഷ്യൻ മിഷൻ ഡയറക്ടർ ഡോ. എം. വി. രാമനമൂർത്തിയോടുള്ള ബഹുമാനാർത്ഥമാണ് ഈ ഇനത്തിന് ടെട്രോനാർസ് രാമനമൂർത്തി എന്ന് പേരിട്ടത്

220 വോൾട്ട് വരെ വൈദ്യുതി

  • 'മാന്റ റേ" മത്സ്യങ്ങളെപ്പോലെ തരുണാസ്ഥികൾകൊണ്ട് നിർമ്മിച്ച ശരീരഘടന. വീതിയുള്ള ശരീരം.
  • കടലിന്റെ അടിത്തട്ടിൽ മണലോ ചെളിയോ നിറഞ്ഞ ഭാഗങ്ങളിൽ പതുക്കെ സഞ്ചരിക്കും
  • ഇരകളെ തളർത്താനും ശത്രുക്കളിൽ നിന്ന് രക്ഷനേടാനും ഇവയ്ക്ക് എട്ട് മുതൽ 220 വോൾട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും
  • നീലകലർന്ന കറുപ്പും കടും തവിട്ട് നിറമുള്ളവയുമുണ്ട്
  • വൈദ്യുത രശ്മികൾക്ക് കടക്കാൻ പാകത്തിൽ വൃത്താകൃതിയിലുള്ളതും കട്ടിയുള്ളതുമായ ശരീരം.ചെറിയ വാലുകൾ.

English Summary

A new species of electric ray fish, named Tetranarcus ramannamurthyi, has been discovered in the southeastern Arabian Sea as part of research under the Ministry of Earth Sciences' Deep Ocean Mission. The Zoological Survey of India announced that the species can generate electric discharges ranging from 8 to 220 volts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TETRANARCUS RAMANNAMURTHYI, ELECTRIC RAY FISH, ARABIAN SEA NEW FISH SPECIES, ZOOLOGICAL SURVEY OF INDIA, DEEP OCEAN MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE