സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വിലകൂടിയ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇവയിലെ കെമിക്കലുകൾ കാലക്രമേണ ചർമ്മത്തിന് ദോഷമാണ് ചെയ്യുന്നതെന്ന് അധികമാർക്കും അറിയില്ല. ചർമ്മ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത വഴികളാണ് നല്ലത്. അടുക്കളയിൽ ഉള്ള സാധനങ്ങൾ കൊണ്ടുതന്നെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴിയും. അതിൽ പ്രധാനമാണ് കടലമാവ്. ഫേഷ്യലോ ബ്ലീച്ചോ ഇല്ലാതെ തിളക്കമാർന്ന ചർമ്മം കടലമാവ് വഴി ലഭിക്കും. കടലമാവ് ഉപയോഗിച്ച് എങ്ങനെ ചർമ്മസംരക്ഷണം നടത്താമെന്ന് നോക്കിയാലോ?
മുഖത്ത് തിളക്കവും നിറവും കൂട്ടാൻ കടലമാവും പാൽപ്പാടയും വളരെ നല്ലതാണ്. ഇതിനായി ആദ്യം കടലമാവിലേക്ക് പാൽപ്പാട ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇനി ക്ലെൻസ് ചെയ്ത മുഖത്ത് പുരട്ടി ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും ചർമ്മം വെണ്ണ പോലെ മൃദുവാകാനും ഇത് സഹായിക്കുന്നു.
വേപ്പിലപ്പൊടിച്ചതിലേക്ക് തുളസി അരച്ചതും കടലമാവും റോസ് വാട്ടറും ചേർത്ത് നല്ലപോലെ യോജിപ്പിക്കു. ഒരു പേസ്റ്റ് രൂപത്തിലായശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ ചുവന്ന പാടുകളും മുഖക്കുരുവും മാറ്റാൻ ഈ കൂട്ട് സഹായിക്കും. എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് വളരെ ഫലപ്രദമാണ്.
ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന സൗന്ദര്യസംരക്ഷണ മാർഗങ്ങൾ പൊതുവായ വിവരങ്ങൾ മാത്രമാണ്. ഇവ എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല. ചർമ്മത്തിൽ അലർജിയോ അസ്വസ്ഥതകളോ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുക. ചർമ്മപ്രശ്നങ്ങൾ തുടരുകയാണെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം തേടുക.
Gram flour, also known as besan, is commonly used in homemade skincare routines. This article explores two face-pack combinations: gram flour with milk cream, and gram flour with neem powder, tulsi and rose water. These mixtures are traditionally used to help soften the skin and improve its appearance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |