SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.35 PM IST

സഹോദരനെ വിളിക്കാൻ അമ്മയ്‌ക്കൊപ്പമെത്തി; സ്‌കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര  വയസുകാരിക്ക്  ദാരുണാന്ത്യം

READ ENGLISH VERSION
latiksha
ലതിക്‌ഷ

മൈസൂരു: സ്‌കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ലതിക്‌ഷയാണ് മരിച്ചത്. ശാസ്ത്രി പബ്ലിക് സ്കൂളിലെ ബസാണ് അപകടത്തിന് കാരണമായത്. സഹോദരനെ വിളിക്കാനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു ലതിക്‌ഷ.

നാലുവയസുകാരനായ മകനെ അമ്മ ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും തൊട്ടടുത്തുനിന്ന ലതിക്‌ഷയെ ഇടിക്കുകയുമായിരുന്നു. ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി കുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവർ സിദ്ധരാജുവിനെതിരെ (42) പരാതി നൽകി. ഡ്രൈവറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നും നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം പരാതിയിൽ പറയുന്നു.

English Summary

A one-and-a-half-year-old girl died tragically after a school bus ran over her in Mysuru, Karnataka. The child had accompanied her mother to pick up her four-year-old brother from Shastri Public School.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MYSURU SCHOOL BUS ACCIDENT, ONE AND HALF YEAR OLD GIRL, KARNATAKA SCHOOL BUS, SCHOOL BUS TRAGEDY, MYSURU ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360